Loading ...

Home International

സമുദ്ര വിഭവങ്ങളില്‍ കൊറോണ വൈറസ്​ സാന്നിധ്യം; ഇന്ത്യന്‍ കമ്പനികളില്‍നിന്ന്​ ഇറക്കുമതി നിരോധിച്ച്‌​ ചൈന

ബെയ്​ജിങ്​: കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന്​ ആറു ഇന്ത്യന്‍ കമ്ബനികളുടെ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി ചൈന. പാക്കേജില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടതായി ചൈനീസ്​ കസ്റ്റംസ്​ അറിയിക്കുകയായിരുന്നു.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന്​ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളില്‍ ചൈനീസ്​ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം മുതല്‍​ നിരവധി കമ്ബനികളില്‍ നിന്ന്​ ഭക്ഷ്യവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്​ വിലക്കേര്‍പ്പെടുത്തുകയും ചെയ്​തിരുന്നു.ആറു ഇന്ത്യന്‍ കമ്ബനികളില്‍നിന്ന്​ സമുദ്രവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്​ ഒരാഴ്ചത്തേക്കാണ്​ നിരോധനം.2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ഉത്​ഭവിച്ച കൊറോണ വൈറിസന്‍റെ വ്യാപനം രാജ്യത്ത്​ വന്‍തോതില്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍, വിദേശത്തുനിന്ന്​ എത്തുന്നവര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ രാജ്യത്ത്​ ആശങ്ക സൃഷ്​ടിക്കുന്നുണ്ട്​.

Related News