Loading ...

Home International

തുര്‍ക്കിയിലെ സൈനിക നിരീക്ഷണ കേന്ദ്രങ്ങള്‍ ആക്രമിച്ച്‌ സിറിയ; മൂന്ന് മരണം

ധമാസ്‌കസ് : തുര്‍ക്കിയിലെ സൈനിക നിരീക്ഷണ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി സിറിയ. സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയും, ചൊവ്വാഴ്ച പുലര്‍ച്ചെയുമാണ് ആക്രമണങ്ങള്‍ ഉണ്ടായത്.20 ഗ്രാമങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ടായിരുന്നു സിറിയയുടെ ആക്രമണം. ബല്യുണ്‍ ഗ്രാമത്തില്‍ രണ്ട് പേരും, സുന്‍ബുള്‍ ഗ്രാമത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കുട്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമ പ്രവിശ്യയിലെ സഹല്‍ അല്‍ ഗാബ് മേഖലയിലും സിറിയ ആക്രമണം നടത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ഹമ പ്രവിശ്യയിലെ സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ തുര്‍ക്കി സേന ആക്രമണം നടത്തിയിരുന്നു. à´‡à´¤àµ‡ തുടര്‍ന്നാണ് സിറിയ തിരിച്ചും ആക്രമിച്ചത്. തുര്‍ക്കിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും, കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related News