Loading ...

Home International

കൊറോണ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ വാക്‌സിന്‍എടുക്കാത്തവരെ ദുരന്തത്തിലേക്ക് തള്ളിവിടരുത്: ലോകാരോഗ്യസംഘടന

ജനീവ: കൊറോണ ലോക്ഡൗണ്‍ ലോകരാജ്യങ്ങള്‍ പിന്‍വലിക്കരുതെന്ന നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന. നിലവിലെ വകഭേദങ്ങള്‍ വ്യാപിക്കുന്ന വേഗതയും അപകടവും കണക്കിലെടുത്താണ് മുന്നറിയിപ്പ്. ലോകരാജ്യങ്ങളിലടക്കം ഒരിടത്തും വാക്‌സിനേഷന്‍ അമ്ബത് ശതമാനം പോലുമായിട്ടില്ല. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ വാക്‌സിനെടുക്കാത്തവരെ കൂടുതല്‍ ദുരന്തത്തിലേക്ക് തള്ളിയിടുന്നതിന് തുല്യമായിരിക്കുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയേസസ് പറഞ്ഞു.ആഫ്രിക്ക, അമേരിക്ക, പസഫിക് മേഖലയടക്കം ആറ് ഭൂവിഭാഗങ്ങളിലും കൊറോണ രണ്ടാം ഘട്ടവ്യാപനം രൂക്ഷമാണെന്നും ടെഡ്രോസ് മാദ്ധ്യമങ്ങളോടായി പറഞ്ഞു. നമ്മളിന്ന് രണ്ടു തരം വൈറസുകളുടെ വ്യാപനത്തെ നേരിടുകയാണ്. à´¨à´¿à´°à´µà´§à´¿ രാജ്യങ്ങള്‍ ഏറെ അപകടാവസ്ഥയിലാണ്. ഇതിനിടെ à´šà´¿à´² രാജ്യങ്ങള്‍ വാക്‌സിനേഷനിലും മുന്നിലെത്തിയെന്നത് ആശ്വാസകരമാണെന്നും ടെഡ്രോസ് പറഞ്ഞു.ആദ്യവാക്‌സിനേഷന്‍ ആരംഭിച്ചിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. ആകെ വാക്‌സിനുല്‍പ്പാദനത്തിന്റെ 44 ശതമാനവും വന്‍കിട രാജ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം ദരിദ്രരാജ്യങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് 0.4 ശതമാനം മാത്രമാണ്. à´ˆ കണക്കുകള്‍ ഉയരാത്തത് ആശങ്കയുണ്ടാക്കുന്നതായും ടെഡ്രോസ് വ്യക്തമാക്കി.

Related News