Loading ...

Home International

സൂര്യനേക്കാള്‍ എട്ടിരട്ടി ഊഷ്മാവ്;പുതിയ റെക്കോഡുമായി ചൈനയുടെ കൃത്രിമ സൂര്യന്‍

ബീജിങ്: പുതിയ റെക്കോഡുമായി ചൈനയുടെ കൃത്രിമ സൂര്യന്‍. യഥാര്‍ഥ സൂര്യനില്‍നിന്ന് പുറപ്പെടുന്നതിനേക്കാള്‍ എട്ടിരട്ടി ഊഷ്മാവ് കൃത്രിമ സൂര്യനില്‍ സൃഷ്ടിക്കാനായി.എക്സ്‌പീരിമെന്റല്‍ അഡ്വാന്‍സ്ഡ് സൂപ്പര്‍ കണ്ടക്ടിങ് ടോകമാക് (ഈസ്റ്റ്) എന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടര്‍ ആണ് കൃത്രിമ സൂര്യന്‍ എന്നറിയിപ്പെടുന്നത്.12 കോടി ഡിഗ്രി സെല്‍ഷ്യസ് ചൂട് 110 സെക്കന്‍ഡ് നേരത്തേക്ക് റിയാക്ടറില്‍ സൃഷ്ടിക്കാനായി എന്നതാണ് പുതിയ റെക്കോഡ്‌. യഥാര്‍ഥ സൂര്യന്റെ ഊഷ്മാവ് 1.5 കോടി ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്.
ഹെഫൈലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സിലാണ് റിയാക്ടര്‍ സ്ഥാപിച്ചിട്ടുള്ളത്.
2035 ഓടെ ലോകത്തെ ഏറ്റവും വലിയ ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടര്‍ സ്ഥാപിക്കാനുള്ള വിവിധ രാഷ്ട്രങ്ങളുടെ സംയുക്ത പദ്ധതിയുടെ ഭാഗമാണ് ചൈനയുടെ ഈസ്റ്റ്.
ചൈനയെ കൂടാതെ ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്റര്‍ നാഷണല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്സ്പീരിമെന്റല്‍ റിയാക്ടര്‍ എന്ന ബൃഹത് പദ്ധതിയുമായി സഹകരിക്കുന്നു.

Related News