Loading ...

Home International

ബ്രസീലില്‍ പ്രളയം

ബ്രസീലിയ/ബെര്‍ലിന്‍: ബ്ര​സീ​ലി​ലെ ആ​മ​സോ​ണാ​സ് സം​സ്ഥാ​ന​ത്ത് ക​ന​ത്ത പേ​മാ​രി​യെ​ത്തു​ട​ര്‍​ന്ന് വ​ന്‍ പ്ര​ള‍യം. മ​നാ​വു​സ് പ​ട്ട​ണം മു​ഴു​വ​നും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. പേ​മാ​രി തു​ട​രു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. 1902നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ വെ​ള്ള​പ്പൊ​ക്ക​മാ​ണി​ത്. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ​യേ വെ​ള്ള​മി​റ​ങ്ങൂ എ​ന്നാ​ണു പ്ര​വ​ച​നം.

ആ​മ​സോ​ണാ​സ് സം​സ്ഥാ​ന​ത്തി​നു ജ​ര്‍​മ​നി​യു​ടെ നാ​ല​ര​യി​ര​ട്ടി വ​ലു​പ്പ​മു​ണ്ട്. അ​ഞ്ചു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ പ്ര​ള​യം ബാ​ധി​ച്ചു. പ​തി​നാ​യി​ര​ങ്ങ​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. 50 വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ആ​മ​സോ​ണി​ല്‍ ഉ​ണ്ടാ​കേ​ണ്ട വെ​ള്ള​പ്പൊ​ക്കം ഇ​പ്പോ​ള്‍ മൂ​ന്നു വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ഉ​ണ്ടാ​കു​ന്ന​തു കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മാ​ണെ​ന്നു ശാ​സ്ത്ര​ജ്ഞ​ര്‍ വി​ല​യി​രു​ത്തു​ന്നു.

Related News