Loading ...

Home International

കൊളോണിയല്‍ കാലത്തെ കുറ്റകൃത്യങ്ങള്‍ക്ക് ജര്‍മനിയുടെ പ്രായശ്ചിത്തം;നമീബിയയ്ക്ക് 9000 കോടിയുടെ ധനസഹായം

30 വര്‍ഷക്കാലത്തിനുള്ളില്‍ നമീബിയയ്ക്ക് വിവിധ പദ്ധതികള്‍ക്കായി 9000 കോടി രൂപയുടെ ധനസഹായം നല്‍കുമെന്ന് ജര്‍മനി പ്രഖ്യാപിച്ചു. ഒരു നൂറ്റാണ്ടിന് മുമ്ബ് ജര്‍മനിയുടെ കോളനിയായിരുന്ന നമീബിയയില്‍ അന്ന് നടത്തിയ കൂട്ടക്കൊലകള്‍ക്കും സ്വത്ത് പിടിച്ചെടുക്കലിനുമൊക്കെയുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് ജര്‍മനി ഈ തീരുമാനം സ്വീകരിച്ചതെന്ന് നമീബിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

ഹെരേരോ, നാമ ഗോത്രങ്ങളില്‍പ്പെടുന്ന ആയിരക്കണക്കിന് ജനങ്ങളെ ജര്‍മന്‍ കൊളോണിയല്‍ സൈന്യം 1904-നും 1908-നും ഇടയില്‍ കൊന്നു തള്ളിയിട്ടുണ്ട്. അന്ന് ജര്‍മന്‍ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന കോളനിയിലെ ജര്‍മന്‍ ഭരണത്തിനെതിരെ തദ്ദേശീയ ഗോത്രവിഭാഗങ്ങള്‍ നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിനാണ് ജര്‍മനി വലിയ രീതിയിലുള്ള കൂട്ടക്കൊലകള്‍ നടത്തിയത്. à´®à´°à´£à´¤àµà´¤àµ† അതിജീവിച്ച ജനങ്ങളെ മരുഭൂമികളില്‍ എത്തിക്കുകയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്ബുകളില്‍ à´…à´Ÿà´¿à´® ജോലിക്കായി കൊണ്ടു പോവുകയും ചെയ്തു. അതിശൈത്യവും പോഷകക്കുറവും ക്ഷീണവും കാരണം നിരവധി പേര്‍ അവിടെയും മരിച്ചു വീണു. à´’ന്നാം റാങ്ക് സ്വന്തമാക്കി; പ്രമുഖവ്യക്തികള്‍ക്ക് മാത്രം നല്‍കുന്ന 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ മലയാളി വിദ്യാര്‍ത്ഥിനിക്ക് UAE നല്‍കി

ഒമ്ബത് തവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ മെയ് 15ന് ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള പ്രത്യേക പ്രതിനിധികള്‍ ചേര്‍ന്ന് നമീബിയയ്ക്ക് ജര്‍മനി സാമ്ബത്തികസഹായം നല്‍കുന്നതായുള്ള കരാര്‍ വിശദീകരിക്കുന്ന സംയുക്തപ്രഖ്യാപനം നടത്തിയതായി നമീബിയന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ആല്‍ഫ്രഡോ ഹെങ്കാരി അറിയിച്ചു. ഈ വാര്‍ത്തയോട് ജര്‍മന്‍ വിദേശകാര്യമന്ത്രാലയം ആദ്യമൊന്നും പ്രതികരിച്ചില്ലെങ്കിലും നമീബിയയുമായി നടത്തിയ ചര്‍ച്ചയുടെ പുരോഗതി വിദേശകാര്യമന്ത്രി ക്യാബിനറ്റിനെ അറിയിച്ചിട്ടുണ്ടെന്നും ജര്‍മനി നമീബിയയുമായി ഒരു രഹസ്യ ഉടമ്ബടി രൂപീകരിക്കുകയാണെന്നും മന്ത്രാലയത്തിന്റെ വക്താവ് പിന്നീട് അറിയിച്ചു.

അലോപ്പതിക്ക് എതിരായ അധിക്ഷേപം; ബാബാ രാംദേവിന് പിന്തുണയുമായി ഉത്തര്‍പ്രദേശ് BJP എംഎല്‍എ

ജര്‍മന്‍ സൗത്ത് വെസ്റ്റ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന 80,000 ഹെരേരോ വംശജരില്‍ 65,000 പേരും 20,000 നാമ വംശജരില്‍ 10,000 പേരും കൊളോണിയല്‍ കാലഘട്ടത്തില്‍ കൂട്ടക്കൊലയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൊളോണിയല്‍ അതിക്രമങ്ങള്‍ക്കിരയായ സമൂഹങ്ങളിലെ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയില്‍ അടിസ്ഥാനസൗകര്യ വികസനം, ആരോഗ്യ പദ്ധതികള്‍, പരിശീലന പദ്ധതികള്‍ എന്നിവയ്ക്ക് ആയിരിക്കും ജര്‍മനി ധനസഹായം നല്‍കുകയെന്ന് വ്യാഴാഴ്ച നമീബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1884 മുതല്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ ആധിപത്യം നഷ്ടപ്പെടുന്നത് വരെയാണ് ജര്‍മനി നമീബിയ ഭരിച്ചത്. 1920 മുതല്‍ ഈ പ്രദേശം ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ കീഴിലായിരുന്നു. പിന്നീട് 1990-ലാണ് നമീബിയ ഒരു സ്വതന്ത്രരാജ്യമായി മാറിയത്. കൊളോണിയല്‍ കാലഘട്ടത്തില്‍ നടത്തിയ കൂട്ടക്കൊലയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുമ്ബ് തന്നെ ജര്‍മന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്കാലത്തെ കൂട്ടക്കൊലകളെ 'വംശഹത്യ' എന്നാണ് ഒരു മന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍, നഷ്ടപരിഹാരത്തിനുള്ള അവകാശവാദങ്ങള്‍ ഒഴിവാക്കാനായി ജര്‍മനി ഇതുവരെ ഔദ്യോഗിക ക്ഷമാപണം നടത്തിയിട്ടില്ല.

2015 മുതലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ജര്‍മനിയും നമീബിയയും തമ്മില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചത്. തുടര്‍ന്ന്, യൂറോപ്യന്‍ വംശീയ മേധാവിത്വം തെളിയിക്കുന്നതിനായി കൊളോണിയല്‍ കാലഘട്ടത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ച കൊല്ലപ്പെട്ട ഗോത്രവംശജരുടെ തലയോട്ടികളും മറ്റ് അവശേഷിപ്പുകളും 2018-ല്‍ ജര്‍മനി നമീബിയയ്ക്ക് തിരികെ നല്‍കിയിരുന്നു.

Keywords: Namibia, Germany, Colonial Crime, Funding, Tribal People, നമീബിയ, ജര്‍മനി, കൊളോണിയല്‍ കുറ്റകൃത്യങ്ങള്‍, ധനസഹായം, ഗോത്രവംശജര്‍

Related News