Loading ...

Home International

മ്യാ​ന്‍​മ​ര്‍ ക​ലാ​പം: ഇ​ന്ത്യ​യി​ലേക്ക് അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി പ്രവാഹം

നാ​​യ്പി​​ഡോ/ന്യൂഡല്‍ഹി: പ​​​​ട്ടാ​​​​ളം അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ച്ച മ്യാ​​​​ന്‍​​​​മ​​​​റി​​​​ല്‍ ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​ലാ​​​​പം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ആ​​​​യി​​​​ര​​​​ങ്ങ​​​​ള്‍ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ന്നു. ഇ​​​​വ​​​​രി​​​​ലേ​​​​റെ​​​​യും ക്രൈ​​​​സ്ത​​​​വ​​​​രാ​​​​ണ്. മ്യാ​​​​ന്‍​​​​മ​​​​റി​​​​ലെ ചി​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​വു​​​​മാ​​​​യി അ​​​​തി​​​​ര്‍​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന മി​​​​സോ​​​​റ​​​​മി​​​​ലേ​​​​ക്കാ​​​​ണ് അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ള്‍ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. à´¸à´‚​​​​സ്ഥാ​​​​ന​​​​ത്ത് 16,438 മ്യാ​​​​ന്‍​​​​മ​​​​ര്‍ അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ള്‍ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മി​​​​സോ​​​​റം അ​​​​ധി​​​​കൃ​​​​ത​​​​ര്‍ കേ​​​​ന്ദ്ര സ​​​​ര്‍​​​​ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഓ​​​​രോ ദി​​​​വ​​​​സ​​​​വും അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഉ​​​​യ​​​​രു​​​​ക​​​​യാ​​​​ണ്. മി​​​​സോ ജ​​​​ന​​​​ത​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ് എ​​​​ത്തി​​​​യ അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ള്‍. മി​​​​സോ​​​​റ​​​​മി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഐ​​​​സോളി​​​​ല്‍ മാ​​​​ത്രം 6,000 മ്യാ​​​​ന്‍​​​​മ​​​​ര്‍ അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ള്‍ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. മൂ​​​​ന്നു ല​​​​ക്ഷം ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ള്ള ന​​​​ഗ​​​​ര​​​​മാ​​​​ണ് ഐസോള്‍. അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ളെ​​​​ത്തി​​​​യ​​​​തോ​​​​ടെ ഐ​​​​സോള്‍ ജ​​​​ന​​​​സം​​​​ഖ്യ ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​​​​ധി​​​​ച്ചു. ത​​​​ങ്ങ​​​​ളു​​​​ടെ മ്യാ​​​​ന്‍​​​​മ​​​​ര്‍ പ​​​​ശ്ചാ​​​​ത്ത​​​​ലം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​തെ നി​​​​ര​​​​വ​​​​ധി പേ​​​​ര്‍ മി​​​​സോ​​​​റ​​​​മി​​​​ലെ ബ​​​​ന്ധു​​​​വീ​​​​ടു​​​​ക​​​​ളി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​ന്നു സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​നാ​​​​യ മോ​​​​സ​​​​സ് സ​​​യ്‌​​​ലോ പ​​​​റ​​​​ഞ്ഞു. ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലും വീ​​​​ടു​​​​ക​​​​ളി​​​​ലു​​​​മാ​​​ണു മ്യാ​​​​ന്‍​​​​മ​​​​ര്‍ അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ള്‍ ക​​​​ഴി​​​​യു​​​​ന്ന​​​​ത്.

2020 ന​​​​വം​​​​ബ​​​​റി​​​​ലെ മ്യാന്‍മര്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ച 20 പേ​​​​രും മി​​​​സോ​​​​റ​​​​മി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നു സ​​​​ര്‍​​​​ക്കാ​​​​ര്‍ വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. മി​​​​സോ​​​​റ​​​​മി​​​​ലെ 11.5 ല​​​​ക്ഷം ജ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ 87 ശ​​​​ത​​​​മാ​​​​നം ക്രൈ​​​​സ്ത​​​​വ​​​​രാ​​​​ണ്. ഇ​​​​വ​​​​രി​​​​ലേ​​​​റെ​​​​യും ബാ​​​​പ്റ്റി​​​​സ്റ്റ്, പ്രി​​​​സ്ബി​​​​റ്റീ​​​​രി​​​​യ​​​​ന്‍ സ​​​​ഭ​​​​ക​​​​ളി​​​​ല്‍​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ്. ക​​​​ത്തോ​​​​ലി​​​​ക്ക​​​​ര്‍ 40,000 പേ​​​​ര്‍ മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്.

ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി 1643 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ അ​​​​തി​​​​ര്‍​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണു മ്യാ​​​​ന്‍​​​​മ​​​​ര്‍. മി​​​​സോ​​​​റം, നാ​​​​ഗാ​​​​ലാ​​​​ന്‍​​​​ഡ്, മ​​​​ണി​​​​പ്പു​​​​ര്‍, അ​​​​രു​​​​ണാ​​​​ച​​​​ല്‍​​​​പ്ര​​​​ദേ​​​​ശ് എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​ണു മ്യാ​​​​ന്‍​​​​മ​​​​ര്‍ അ​​​​തി​​​​ര്‍​​​​ത്തി​​​​യി​​​​ലു​​​​ള്ള​​​​ത്. മി​​​​സോ​​​​റം മാ​​​​ത്രം 404 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ അ​​​​തി​​​​ര്‍​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്നു. അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി പ്ര​​​​വാ​​​​ഹ​​​​ത്തെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കേ​​​​ണ്ടെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​നാ​​​​ലു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​ര്‍​​​​ക്കു നി​​​​ര്‍​​​​ദേ​​​​ശം ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്.

മ്യാ​​​​ന്‍​​​​മ​​​​റി​​​​ല്‍ പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷ​​​​ധ​​​​ങ്ങ​​​​ള്‍​​​​ക്കു നേ​​​​രെ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ല്‍ എ​​​​ണ്ണൂ​​​​റി​​​​ല​​​​ധി​​​​കം പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

Related News