Loading ...

Home International

കൊളംബോ തീരത്തിന് സമീപം രാസവസ്തുക്കള്‍ നിറച്ച കപ്പലിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം ദുഷ്കരം

കൊളംബോ: ഇന്ധനവും മറ്റ് രാസവസ്തുക്കളും നിറച്ച കപ്പലിന് തീപിടിച്ചത്. ശ്രീലങ്കയിലെ കൊളംബോ തീരത്തിന് സമീപമാണ് അപകടമുണ്ടായത്. 1486 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.25 ടണ്‍ നൈട്രിക് ആസിഡ് ഉള്‍പ്പെടെ മാരകമായ രാസവസ്തുക്കള്‍ ചരക്കിലുള്‍പ്പെടുന്നു. മെയ് 20നാണ് അപകടമുണ്ടായത്. mv X പ്രസ് പേള്‍ എന്ന കപ്പലിലാണ് തീപ്പിടുത്തമുണ്ടായത്.രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ തീരസുരക്ഷാസേനയുടെ കപ്പലുകളായ വൈഭവ്, വജ്ര എന്നിവയെ രക്ഷപ്രവര്‍ത്തനത്തായി കൊളംബോ തീരത്തേക്ക് അയച്ചിട്ടുണ്ട്. കപ്പലിലെ 25 ക്രൂ അംഗങ്ങളേയും സുരക്ഷിതരായി രക്ഷപ്പെടുത്തി.ഇവരില്‍ അഞ്ച് പേര്‍ ഇന്ത്യാക്കാരാണ്. ഹസിറയില്‍ നിന്നാണ് കപ്പല്‍ കൊളംബോയിലേക്ക് പുറപ്പെട്ടത്.തീ ഇതുവരെയും പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. 325 മെട്രിക് ടണ്‍ ഇന്ധനമാണ് കപ്പലിലുള്ളതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

Related News