Loading ...

Home International

മ്യാന്‍മറില്‍ പള്ളിക്കുനേരേ സൈന്യത്തിന്‍റെ ഷെല്ലാക്രമണം;നാല് കത്തോലിക്കര്‍ കൊല്ലപ്പെട്ടു

യാം​ഗോ​ണ്‍: മ്യാ​ന്‍​മ​റി​ല്‍ ക​ത്തോ​ലി​ക്കാ പ​ള്ളി​ക്കുനേ​രെ തി​ങ്ക​ളാ​ഴ്ച സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. ലോ​യ്കാ​വി​നു സ​മീ​പം കാ​യ​ന്‍​താ​യ​റി​ലെ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ​ള്ളി​ക്കു​നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ത്തോ​ലി​ക്കാ ഭൂ​രി​പ​ക്ഷ​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. സൈ​ന്യ​വും പീ​പ്പി​ള്‍​സ് ഡി​ഫ​ന്‍​സ് ഫോ​ഴ്സും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നി​ടെ പ​ള്ളി​യി​ല്‍ അ​ഭ​യം തേ​ടി​യ​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​വ​ര്‍. എ​ട്ടു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രും ക​ത്തോ​ലി​ക്ക​രാ​ണ്.

ആ​ക്ര​മ​ണ​ത്തി​ല്‍ പ​ള്ളി​ക്കു നാ​ശം സം​ഭ​വി​ച്ചു. 60 കു​ടും​ബ​ങ്ങ​ളി​ലെ മു​ന്നൂ​റോ​ളം പേ​രാ​ണു പ​ള്ളി​യി​ല്‍ അ​ഭ​യം തേ​ടി​യ​ത്. സൈ​ന്യം ഭ​ര​ണം പി​ടി​ച്ച​തോ​ടെ മ്യാ​ന്‍​മ​റി​ല്‍​ആ​ഭ്യ​ന്ത​ര ക​ലാ​പം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ല്‍ കു​ട്ടി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

Related News