Loading ...

Home International

പതിറ്റാണ്ടായി തുടരുന്ന ഇസ്രായേല്‍ യാത്രാവിലക്ക്​ നീക്കി ബംഗ്ലാദേശ്

ധാ​ക്ക: 10 വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള യാ​ത്രാ​വി​ല​ക്ക്​ നീ​ക്കി ബം​ഗ്ലാ​ദേ​ശ്. യാ​ത്രാ​വി​ല​ക്ക്​ നീ​ക്കി​യ​തി​നെ സ്വാ​ഗ​തം ചെ​യ്​​ത ഇ​സ്രാ​യേ​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ പ്ര​യോ​ജ​ന​ത്തി​നാ​യി തെ​ല്‍ അ​വി​വു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ക്കാ​ന്‍ ബം​ഗ്ലാ​ദേ​ശി​നോ​ട്​ ആ​ഹ്വാ​നം ചെ​യ്​​തു.'ഇ​സ്രാ​യേ​ല്‍ ഒ​ഴി​കെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും സാ​ധു​ത​യു​ള്ള പാ​സ്​​പോ​ര്‍​ട്ട്​' എ​ന്ന ഉ​പാ​ധി നി​ല​വി​ലെ പാ​സ്​​പോ​ര്‍​ട്ടു​ക​ളി​ല്‍​നി​ന്നു നീ​ക്കു​മെ​ന്നും 'ലോ​ക​മെ​മ്ബാ​ടും സാ​ധു​ത​യു​ള്ള​ത്​' എ​ന്നാ​ക്കി മാ​റ്റു​മെ​ന്നും ബം​ഗ്ലാ​ദേ​ശ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. à´ªà´¾â€‹à´¸àµâ€Œâ€‹à´ªàµ‹â€‹à´°àµâ€â€‹à´Ÿàµà´Ÿàµâ€‹à´•â€‹à´³àµâ€ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​രം പു​ല​ര്‍​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​തെ​ന്ന് ബം​ഗ്ലാ​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​സ​ദു​സ്സ​മാ​ന്‍ ഖാ​ന്‍ ക​മാ​ല്‍ പ​റ​ഞ്ഞു.അ​തേ​സ​മ​യം, ബം​ഗ്ലാ​ദേ​ശി​‍െന്‍റ തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന്​ ഇ​സ്രാ​യേ​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഗി​ലാ​ദ് കോ​ഹ​ന്‍ ട്വീ​റ്റ് ചെ​യ്തു. ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ ന​യ​ത​ന്ത്ര ബ​ന്ധം സ്​​ഥാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​സ്രാ​യേ​ലി​‍െന്‍റ ഫ​ല​സ്​​തീ​ന്‍ അ​ധി​നി​വേ​ശ​ത്തെ എ​തി​ര്‍​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ്​ ഇ​നി​യും ന​യ​ത​ന്ത്ര ബ​ന്ധം സ്​​ഥാ​പി​ച്ചി​ട്ടി​ല്ല.യാ​ത്രാ​വി​ല​ക്ക്​ മാ​റ്റി​യെ​ങ്കി​ലും ഇ​സ്രാ​യേ​ലി​നോ​ടു​ള്ള ന​യ​നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന്​ അ​സ​ദു​സ്സ​മാ​ന്‍ ഖാ​ന്‍ ക​മാ​ല്‍ അ​റി​യി​ച്ചു. യു.​എ.​ഇ, ബ​ഹ്‌​റൈ​ന്‍, മൊ​റോ​ക്കോ, സു​ഡാ​ന്‍ എ​ന്നീ മു​സ്​​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​സ്രാ​യേ​ല്‍ അ​ടു​ത്തി​ടെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ള്‍ ശ​ക്​​തി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related News