Loading ...

Home International

ഓക്സ്ഫോര്‍ഡ്, ഫൈസര്‍ വാക്സിനുകള്‍ ഇന്ത്യന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ 80% ഫലപ്രദം

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച ബി1.617.2 കോവിഡ് വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ ഓക്സ്ഫോര്‍ഡ്- അസ്ട്രസെനെക്ക, ഫൈസര്‍ വാക്സിനുകളുടെ രണ്ട് ഡോസുകള്‍ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. ലണ്ടനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.പബ്ളിക് ഹെല്‍ത്ത് ഇംഗ്ളണ്ടില്‍ (പി.എച്ച്‌.ഇ) നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണി കണ്ടെത്തലുകള്‍. രണ്ട് ഡോസുകളും ഇംഗ്ലണ്ടിലെ കെന്‍റ് മേഖലയില്‍ ആദ്യമായി കണ്ടെത്തിയ ബി.117 വകഭേദത്തില്‍ നിന്നും 87 ശതമാനം സംരക്ഷണം നല്‍കുന്നുണ്ട്. ഈ കോവിഡ് വകഭേദം വളരെ വേഗം പകരാന്‍ സാധ്യതയുള്ളതാണെന്നും കണ്ടെ ത്തിയിട്ടുണ്ട്.ഈയാഴ്ച ആദ്യം പുറത്തുവിട്ട ഏറ്റവും പുതിയ പി.എച്ച്‌.ഇ സ്ഥിതിവിവരക്കണക്കുകള്‍ കണക്കുപ്രകാരം കഴിഞ്ഞ ആഴ്ചയില്‍ ബി 1.617.2 വകഭേദം കോവിഡ് കേസുകളുടെ എണ്ണം 2,111 ആയി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ 3,424 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഓക്സ്ഫോര്‍ഡ് - അസ്ട്രാസെനെക്ക കോവിഷീല്‍ഡ് വാക്സിന്‍റെ ഇന്ത്യയിലെ നിര്‍മാതാക്കള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.

Related News