Loading ...

Home International

മെക്‌സിക്കോയുടെ 'ആന്‍ഡ്രിയ മേസ' 2021ലെ ലോക സുന്ദരി

69-ാമത് മിസ് യൂണിവേഴ്സ് കിരീടം മെക്‌സിക്കോ സുന്ദരി ആന്‍ഡ്രിയ മേസക്ക്. 74 രാജ്യങ്ങളില്‍ നിന്നുള്ള മോഡലുകളാണ് 2021ലെ മിസ് യൂണിവേഴ്സ് പട്ടത്തിലേക്ക് മത്സരിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ മത്സരിച്ച അഡ്‌ലൈന്‍ കാസ്റ്റലിനോ മൂന്നാം റണ്ണറപ്പ് ആയി.ബ്രസീലിയന്‍ സുന്ദരി ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവില്‍ നിന്നുള്ള ജാനിക് മസേറ്റ രണ്ടാം റണ്ണറപ്പുമായി. നാലാം റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള കിംബര്‍ലി ജിമെനെസാണ്.ഫ്ലോറിഡയിലെ സെമിനോള്‍ ഹാര്‍ഡ് റോക്ക് ഹോട്ടല്‍ ആന്‍ഡ് കാസിനോ ഹോളിവുഡായിരുന്നു മത്സരവേദി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷനാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിന്‍റെ സംഘാടകര്‍.കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്സ് മത്സരം സംഘടിപ്പിച്ചിരുന്നില്ല. മിസ് യൂണിവേഴ്‌സ് 2019 കിരീടം ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുന്‍സിയായിരുന്നു സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കല്‍ നിന്നും മിസ് യൂണിവേഴ്‌സ് സുന്ദരിപട്ടം നേടുന്ന ആദ്യ വനിതയായിരുന്നു ഇവര്‍.

Related News