Loading ...

Home International

ആര്‍ട്ടിക് പിടിക്കാന്‍ ചൈന;റഷ്യയുമായി ഗവേഷണ കേന്ദ്രം പങ്കിടാൻ പദ്ധതി

മോസ്കോ: ആഗോളതലത്തിലെ എല്ലാ ഗവേഷണമേഖലകളിലും കടന്നുചെന്നിരിക്കുന്ന ചൈന ആര്‍ട്ടിക് മേഖലയേയും ലക്ഷ്യമിടുന്നു. റഷ്യയുടെ നിലവിലെ സംവിധാനങ്ങള്‍ ക്കൊപ്പം ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ചൈന നടത്താനുദ്ദേശിക്കുന്നത്. നിലവില്‍ ദക്ഷിണകൊറിയ റഷ്യയുമായി നടത്തിയിരിക്കുന്ന ആര്‍ട്ടിക്കിലെ പങ്കാളിത്തത്തിന്‍റെ ചുവടുപിടിച്ചാണ് ചൈനയും നീങ്ങുന്നത്.ആര്‍ട്ടിക്കിലെ റഷ്യയുടെ നിയന്ത്രണത്തിലുള്ള സ്നോഫലേക് ഇന്‍റര്‍നാഷണല്‍ ആര്‍ട്ടിക് സ്റ്റേഷന്‍റെ പ്രവര്‍ത്തനത്തിനൊപ്പമാണ് ദക്ഷിണകൊറിയക്ക് പിന്നാലെ ചൈനയും കൈകോര്‍ക്കുന്നത്. റഷ്യയുടെ വിദേശകാര്യകുപ്പിന്‍റെ ചുമതലക്കാരിലൊരാളായ നിക്കോളായ് കോര്‍ഷൂനോവാണ് ചൈന താല്‍പ്പര്യം പ്രകടിപ്പിച്ച വിവരം ധരിപ്പിച്ചത്.ആര്‍ട്ടിക് മേഖലയിലെ ഗവേഷണകേന്ദ്രത്തിനാവശ്യമായ ഉപകരണങ്ങള്‍ എത്തിക്കാനും ഗവേഷണത്തില്‍ സഹായിക്കാനുമുള്ള സമ്മതം ചൈന അറിയിച്ചതായി കോര്‍ഷൂനോവ് പറഞ്ഞു. റഷ്യയുടെ പ്രവര്‍ത്തനത്തിന് നിലവില്‍ കേന്ദ്രനിര്‍മ്മാണത്തില്‍ ദക്ഷിണകൊറിയ പങ്കാളിയാണ്. 2020 നവംബര്‍ കൊറിയ റഷ്യയുടെ കേന്ദ്രത്തിന്‍റെ ഭാഗമായി.റഷ്യയുമായി ഹൈഡ്രജന്‍ ഊര്‍ജ്ജ നിര്‍മ്മാണ കേന്ദ്രപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിച്ചുകൊണ്ടാണ് ആര്‍ട്ടിക്കിലെ കേന്ദ്രത്തിലും സിയോള്‍ ഭരണകൂടം സഹകരിക്കുന്നത്.ആര്‍ട്ടിക്കിലെ കേന്ദ്രത്തില്‍ ഒരു കാരണവശാലും ഡീസലടക്കമുള്ള ഇന്ധനങ്ങള്‍ ഊര്‍ജ്ജോത്പാദനത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് തീരുമാനം. ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള ഊര്‍ജ്ജോത്പാദനമാണ് അന്താരാഷ്ട്ര നിബന്ധയുള്ളതിനാല്‍ റഷ്യ ആരംഭിച്ചിരിക്കുന്നത്. മഞ്ഞുമലകളില്‍ നിര്‍മ്മിക്കുന്ന കേന്ദ്രം ഗോളാകൃതിയിലാണ്.

Related News