Loading ...

Home International

ഗസയില്‍ 600 ഇടങ്ങളില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

à´—à´¸: à´«à´²à´¸àµà´¤àµ€à´¨àµà´®àµ‡à´²àµà´³àµà´³ ഇസ്രായേല്‍ അധിനിവേശത്തെ തുടര്‍ന്നുള്ള സംഘര്‍ഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇസ്രായേല്‍ ഫലസ്തീന് മേല്‍ പോര്‍വിമാനം ഉപയോഗിച്ച്‌ വ്യോമാക്രമണങ്ങള്‍ നടത്തുകയാണ്. ഗസയില്‍ 600 സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ ലഫ്റ്റനന്റ് കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ് സ്ഥിരീകരിച്ചു.പോര്‍വിമാനങ്ങളും നിയന്ത്രിത ബോംബുകളും ഉപയോഗിച്ചായിരുന്നു ഇസ്രായേല്‍ സേന ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. വലിയ കെട്ടിടങ്ങള്‍ വരെ ബോംബുകള്‍ വീണ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഹമാസ് പോരാളികളുടെ താവളങ്ങളാണ് തകര്‍ത്തതെന്നാണ് ഇസ്രായേല്‍ വാദിക്കുന്നത്. à´®à´°à´¿à´šàµà´šà´µà´°à´¿à´²àµâ€ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് ഫലസ്തീനില്‍ നിന്ന് ലഭിക്കുന്ന റിപോര്‍ട്ട്. അതേസമയം ഹമാസിന്റെ ഭാഗത്തു നിന്നു ഇതിനോടകം 1,600 ലധികം മിസൈലുകള്‍ ഇസ്രായേലിനു നേരെ പ്രയോഗിച്ചെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്.

Related News