Loading ...

Home International

പാലസ്തീന്‍ പുകയുന്നു; ഇസ്രായേലിന് താക്കീതുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

ബ്രസല്‍സ്: ഇസ്രായേല്‍ സൈന്യം പിടിച്ചടക്കിയ വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങളില്‍ നടത്തുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് ഇസ്രായേലിനോട് കടുത്ത ഭാഷയില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കിഴക്കന്‍ ജറുസലേമില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജര്‍റാഹ് എന്ന പ്രദേശത്ത് നിന്ന് പലസ്തീന്‍ കുടുംബങ്ങളെ ബലമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.വെസ്റ്റ് ബാങ്കില്‍ 540 കുടിയേറ്റ യൂണിറ്റുകള്‍ നിര്‍മിക്കാനാണ് ഇസ്രായേല്‍ സര്‍ക്കാരിന്റെ നീക്കം. à´ªà´²à´¸àµà´¤àµ€à´¨àµâ€ മേഖലയിലേക്ക് കുടിയേറ്റം വ്യാപിപ്പിക്കുന്ന പദ്ധതികള്‍ ഇസ്രായേല്‍ സര്‍ക്കാര്‍ നിര്‍ത്തിവെക്കണം. നിര്‍മാണവുമായി മുന്നോട്ട് പോയാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും പുണ്യ ഭൂമിയാണ് ജറുസലേം. പലസ്തീന്റെ ഭാഗമായിരുന്ന à´ˆ പ്രദേശം 1967ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ പിടിച്ചടക്കിയത്. കിഴക്കന്‍ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ എന്നീ പ്രദേശങ്ങളെല്ലാം അന്ന് പിടിച്ചടക്കിയിരുന്നു. എന്നാല്‍ ഗാസയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം പിന്‍മാറി. വെസ്റ്റ് ബാങ്കില്‍ ഇപ്പോഴും ഇസ്രായേല്‍ സൈന്യത്തിന് നിയന്ത്രണമുണ്ട്. കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്.കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലുമുള്ള പലസ്തീന്‍കാരെ ഒഴിപ്പിച്ച്‌ കുടിയേറ്റ നിര്‍മാണം നടത്തുന്ന ഇസ്രായേല്‍ നടപടിയാണ് വിവാദം. ഇത് നിര്‍ത്തിവെക്കണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പലസ്തീന്‍ അതോറിറ്റി തങ്ങളുടെ നിര്‍ദിഷ്ട രാജ്യത്തിന്റെ തലസ്ഥാനമായി കാണുന്നത് കിഴക്കന്‍ ജറുസലേം ആണ്. കിഴക്കന്‍ ജറുസലേമിലെ ഇസ്രായേല്‍ നിര്‍മാണം നിയമവിരുദ്ധമാണെന്ന് ലോക നേതാക്കളെല്ലാം മുന്നറിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച്‌ ഇസ്രായേല്‍ നിര്‍മാണം തുടരുകയാണ്.

അടുത്തിടെ ശൈഖ് ജര്‍റാഹില്‍ പലസ്തീന്‍കാരെ ഇസ്രായേല്‍ കുടിയേറ്റക്കാരും പോലീസും ചേര്‍ന്ന് ആക്രമിച്ചു. പലസ്തീന്‍കാരുടെ വീടുകള്‍ പൊളിക്കുമെന്നും ഒഴിഞ്ഞുപോകണമെന്നും അറിയിച്ചിരിക്കുയാണ് ഇസ്രായേല്‍ എംപി ഇറ്റാമര്‍ ബെന്‍ വിര്‍. ഇദ്ദേഹം ഒരു പലസ്തീന്‍കാരന്റെ വീടിന് മുമ്ബില്‍ താല്‍ക്കാലിക ഓഫീസ് തുറക്കുകയും ചെയ്തു. പലസ്തീന്‍കാര്‍ കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ വന്നതെന്ന് എംപി പറഞ്ഞു. 15 പലസ്തീന്‍കാരെ ഇസ്രായേല്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ കുടിയേറ്റക്കാരന്‍ കൈയ്യടക്കിയ പലസ്തീന്‍കാരന്റെ വീടിന് മുമ്ബില്‍ ഒരു കാര്‍ അഗ്നിക്കിരയാക്കിയെന്ന് റോയിട്ടേഴ്‌സ് ലേഖകന്‍ പറഞ്ഞു. ഈ കാര്‍ ഇസ്രായേല്‍കാരന്റേതാണ് എന്ന് പോലീസ് പറഞ്ഞു. ഇവിടെ പലസ്തീന്‍കാരും ഇസ്രായേലുകാരും തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.

Related News