Loading ...

Home International

ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍ ചോ​ക്ലേ​റ്റും തൊ​പ്പി​യും മോ​ഷ്ടി​ച്ചു;ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ നാണംകെട്ട് പാ​ക്കി​സ്ഥാൻ

സോ​ള്‍: ദ​ക്ഷി​ണ കൊ​റി​യ​യി​ലെ പാ​ക്കി​സ്ഥാ​ന്‍ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍ ചോ​ക്ലേ​റ്റും തൊ​പ്പി​യും മോ​ഷ്ടി​ച്ചു. പാ​ക് ഏം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്. സോ​ളി​ലെ ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്.

വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്. ആ​ദ്യ​ത്തെ​യാ​ള്‍ ജ​നു​വ​രി 10ന് 1,900 ​വോ​ണ്‍(127 രൂ​പ) വി​ല​യു​ള്ള ചോ​ക്ലേ​റ്റ് മോ​ഷ്ടി​ച്ചു. ര​ണ്ടാ​മ​ന്‍ 11,000 വോ​ണ്‍(739 രൂ​പ) വി​ല​യു​ള്ള തൊ​പ്പി മോ​ഷ്ടി​ച്ചു.

സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി കാ​മ​റ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​ക്ക​ള്‍ പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്ന് ദ് ​കൊ​റി​യ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

മോ​ഷ്ടാ​ക്ക​ള്‍ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളാ​യ​തി​നാ​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പോ​ലീ​സ് കേ​സ് അ​വ​സാ​നി​പ്പി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാ​മ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Related News