Loading ...

Home International

ചൈന പ്രകോപനം സൃഷ്ടിക്കുന്നു; ചെറുരാജ്യങ്ങളെല്ലാം സമ്മര്‍ദ്ദത്തിലെന്ന് തായ്‌വാന്‍

തായ്‌പേയ്: തെക്കന്‍ ചൈനാ കടലില്‍ ചൈന സൃഷ്ടിച്ചിരിക്കുന്ന അസ്വസ്ഥത വീണ്ടും ഉയര്‍ത്തിക്കാട്ടി തായ്‌വാന്‍ രംഗത്ത്. മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ചൈനയുടെ കടലിലെ ഭീഷണി വെല്ലുവിളിയാണെന്ന് തായ്വാന്‍ ചൂണ്ടിക്കാട്ടി. ചൈനയുടെ യുദ്ധകപ്പലുകള്‍ നിരന്തരം നടത്തുന്ന പട്രോളിംഗ് ചെറുരാജ്യങ്ങളുടെ വാണിജ്യം, മത്സ്യബന്ധനം എന്നിവയെ കാര്യമായി ബാധിച്ചതായി തായ് വാന്‍ അറിയിച്ചു. പസഫിക്കിനപ്പുറം ചൈനാകടലിനോട് ചേര്‍ന്നുള്ള ദ്വീപരാജ്യങ്ങളെ ചൈന കനത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ ദിനംപ്രതി മത്സ്യബന്ധന തൊഴിലാളികളേയും എണ്ണക്കപ്പലുകളേയും ചൈന ബന്ധിയാക്കുന്നത് തുടരുകയാണെന്നും തായ്‌വാന്‍ ആരോപിച്ചു. തായ് വാന്റെ സുരക്ഷാ ഉപദേഷ്ടാവ് ചെന്‍ മിംഗ്-തുംഗാണ് യു.എന്‍ സുരക്ഷാ സമിതിയെ വിഷയം വീണ്ടും ധരിപ്പിച്ചത്. നിലവില്‍ പസഫിക്കിലെ ചൈനയുടെ കടന്നുകയറ്റം തടയാന്‍ അമേരിക്കന്‍ നാവിക സേനയാണ് നിലയുറപ്പിച്ചിരിക്കുന്നത്. അവര്‍ തായ് വാന് വേണ്ട സുരക്ഷ നല്‍കി ക്കൊണ്ടിരിക്കുകയാണ്. ഒപ്പം ക്വാഡ് സഖ്യം രൂപീകരിച്ചുകൊണ്ടാണ് അമേരിക്ക ജപ്പാന്റെ നാവിക വ്യൂഹത്തിനൊപ്പം തെക്കന്‍ ചൈന കടലില്‍ പ്രതിരോധത്തിന് ശ്രമിക്കുന്നത്. ജപ്പാന് പിന്തുണയുമായി ഓസ്‌ട്രേലിയയും ഇന്ത്യയും പസഫിക്കിന്റെ തെക്കന്‍ പ്രദേശത്തും നിരീക്ഷണത്തിലുണ്ട്.

Related News