Loading ...

Home International

മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന്​ മ്യാന്‍മറിനോട്​ ആസിയാന്‍ നേതാക്കള്‍

ജകാര്‍ത്ത: മ്യാന്‍മറില്‍ പട്ടാള ഭരണകൂടം തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന്​ ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാര്‍ ആവശ്യപ്പെട്ടു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ യോഗത്തില്‍ മ്യാന്‍മര്‍ പട്ടാള മേധാവി പ​െങ്കടുത്തിരുന്നു.അട്ടിമറിക്കുശേഷം പട്ടാള മേധാവി രാജ്യത്തിനുപുറത്ത്​ പ​െങ്കടുക്കുന്ന ആദ്യ യോഗമായിരുന്നു ജകാര്‍ത്തയില്‍ നടന്നത്​.മ്യാന്‍മറിലെ കൊലകള്‍ അവസാനിപ്പിക്കണമെന്നും രാഷ്​ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും ആസിയാന്‍ രാഷ്​ട്ര തലവന്മാര്‍ ആവശ്യപ്പെട്ടതായി ഇന്തോനേഷ്യന്‍ പ്രസിഡന്‍റ്​ ജോക്കോ വിഡോഡോ അറിയിച്ചു.അക്രമം അവസാനിപ്പിക്കണം, മ്യാന്‍മറിലെ ജനാധിപത്യം, സ്ഥിരത, സമാധാനം എന്നിവ ഉടന്‍ തിരികെ നല്‍കണമെന്നും വിഡോഡോ യോഗത്തില്‍ പറഞ്ഞു.

Related News