Loading ...

Home International

ഇറാഖില്‍ വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം. മൂന്ന് മിസൈലുകളാണ് വിമാനത്താവളത്തിന് നേരെ ഭീകരര്‍ തൊടുത്തത്. എന്നാല്‍ മിസൈലുകള്‍ വീണത് ടെര്‍മിനലുകളുടെ ഭാഗത്താകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ബാഗ്ദാദില്‍ മിസൈല്‍ ആക്രമണം നടന്നത്. ബാഗ്ദാദിന്റെ തെക്കന്‍ മേഖലയിലാണ് ആക്രമണം നടന്നത്. അബു ഗാരിബ് ജയിലിനടുത്താണ് ആദ്യ മിസൈല്‍ പതിച്ചത്. രണ്ടാമത്തേത് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പരിശീലന കേന്ദ്രത്തിന്റെ ആളൊഴിഞ്ഞ മേഖലയിലും മൂ്ന്നാമത്തേത് വിമാന താവളത്തിനോട് ചേര്‍ന്നുള്ള സൈനിക ക്യാമ്ബിനടുത്തുമായിരുന്നു. മിസൈലുകളെല്ലാം ലക്ഷ്യമിട്ടത് വിമാനതാവളത്തിനെയായിരുന്നുവെന്ന് ഇറാഖ് സൈന്യം സ്ഥിരീകരിച്ചു. വിമാനതാവളത്തിനടുത്ത ഗ്രാമമായ അല്‍-ജിഹാദിലെ ആളൊഴിഞ്ഞ ഒരു വീട്ടില്‍ നിന്നാണ് മൂന്ന് മിസൈലുകളും തൊടുത്തത്. ഇവിടെ നിന്ന് ഉപയോഗിക്കാത്ത അഞ്ച് മിസൈലുകളും കണ്ടെത്തി.

Related News