Loading ...

Home International

ചൈനീസ് വിരുദ്ധ വാർത്തകൾ ലോകത്തെത്തിക്കുന്നു; വിദേശ മാധ്യമങ്ങൾക്ക് കടുത്ത നിരീക്ഷണം ഏർപ്പെടുത്തി ചൈന

ചൈന വിരുദ്ധ വാർത്തകൾ നിരന്തരം ലോകത്തെത്തിക്കുന്നുവെന്ന് ആരോപിച്ച് വിദേശ മാധ്യമങ്ങൾക്ക് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി ചൈനീസ് ഭരണകൂടം. വിദേശ മാധ്യമങ്ങളുടെ ചൈനയിലും ഹോങ്കോംഗിലും പ്രവർത്തിക്കുന്ന ഓഫീസുകളും മാധ്യമ പ്രവർത്തകരും കടുത്ത നിരീക്ഷണത്തിലാണ്. ചൈനീസ് രാഷ്ട്രീയ നേതാക്കളിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം അവഹേളനവും ഭീഷണിയുമാണ് നേരിടുന്നതെന്ന് മാധ്യമ പ്രവർത്തകർ ആരോപിക്കുന്നു.

ദേശീയ സുരക്ഷാ നിയമം അനുസരിച്ചുള്ള അന്വേഷണ പരിധിയിലാണ് മാധ്യമങ്ങളുടെ പ്രവർത്തനത്തെ നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളും ഇ-മെയിലുകളും മറ്റ് സന്ദേശങ്ങളുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥർ പരിശോദിച്ചു വരികയാണ്.

ഫോറിൻ കറസ്പോണ്ടന്റസ് ക്ലബ് ഓഫ് ചൈന എന്ന സംഘടനയാണ് വിദേശ മാധ്യമപ്രവർത്തകരുടെ ദുരവസ്ഥ വീണ്ടും പുറത്തുകൊണ്ടുവന്നത്.



Related News