Loading ...

Home International

ഉക്രെയിനിൽ സൈനിക വിന്യാസം നടത്തി റഷ്യ; ഉക്രെയിന്‍ തീരത്തേക്ക് യുദ്ധക്കപ്പലയച്ച്‌ തിരിച്ചടിക്കാന്‍ അമേരിക്ക

ഉക്രൈന്‍ അതിര്‍ത്തിയില്‍ യുദ്ധ ടാങ്കുകളും പീരങ്കികളും ട്രക്കുകളും അണിനിരത്തി റഷ്യ. സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. അതിര്‍ത്തിയിലുള്ള ഡോണ്‍ബാസ് എന്ന സ്ഥലത്തെച്ചൊല്ലി റഷ്യയും ഉക്രൈനും തമ്മില്‍ 2014 മുതല്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍, റഷ്യയുടെ ഈ നീക്കം ഏതു സമയവും ഒരു യുദ്ധത്തിന് വഴിയൊരുക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കരിങ്കടലിലേക്ക് രണ്ടു യുദ്ധക്കപ്പലുകള്‍ അമേരിക്ക അയയ്ക്കുമെന്നതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. തുര്‍ക്കിയിലെ ബോസ്ഫറസ് കടലിടുക്കിലൂടെ ഏപ്രില്‍ 14, 15 തിയ്യതികളില്‍ യുദ്ധക്കപ്പലുകളെ കടത്തിവിടാനുള്ള അനുമതി യു എസ് നേടിയിട്ടുണ്ട്. റഷ്യ യുദ്ധം തുടങ്ങില്ലെന്നും എന്നാല്‍ ഉക്രൈനില്‍ നിന്നൊരു പ്രകോപനമുണ്ടായാല്‍ കാലിലല്ല, മുഖത്തായിരിക്കും പ്രഹരമേല്‍ക്കുക എന്നാണ് റഷ്യയുടെ പ്രസിഡന്റ് ഭരണകൂടത്തിന്റെ ഡെപ്യൂട്ടി ഹെഡ് ദിമിത്രി കൊസാക്ക് പറഞ്ഞത്. ഉക്രൈനില്‍ നിന്നും എന്തെങ്കിലും ആക്രമണമുണ്ടായാല്‍ പിന്നീട് ഉക്രൈന്റെ നാശത്തിന്റെ തുടക്കമായിരിക്കുമെന്നാണ് പുതിന്റെ ഉന്നത സഹായികളിലൊരാള്‍ സൂചിപ്പിച്ചത്. ഉക്രൈനിന്റെ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി വ്യാഴാഴ്ച അതിര്‍ത്തി സന്ദര്‍ശിക്കാന്‍ എത്തിയത് സുരക്ഷാ കവചവും ഹെല്‍മെറ്റും ധരിച്ചാണ്.

Related News