Loading ...

Home International

പുതിയ പോലീസ് നയത്തിനെതിരെ ബ്രിട്ടനില്‍ വ്യാപക പ്രതിഷേധം

ലണ്ടന്‍: പുതിയ പോലീസ് നയത്തില്‍ അക്രമാസക്താരായവര്‍ക്കെതിരെ നടപടി. ബ്രിട്ടനിലെ ബ്രിസ്റ്റളിലാണ് പ്രതിഷേധം നടന്നത്.പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെയാണ് പോലീസ് നടപടിയുണ്ടായത്. പ്രകടനമായി നഗരത്തിലി റങ്ങിയ ചെറുപ്പക്കാര്‍ കുപ്പിയും കല്ലുകളുമായി പോലീസിന് നേരെ തിരിയുക യായിരുന്നു. ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് പോലീസ് സ്ഥിതി നിയന്ത്രിച്ചത്.ശക്തമായ കൊറോണ ലോക്ഡൗണ്‍ നിലനില്‍ക്കേയാണ് ബ്രിസ്റ്റളില്‍ യുവാക്കള്‍ തെരുവിലിറങ്ങിയത്. പത്തുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചവരില്‍ നിന്നും മയക്കുമരുന്നുകളും പോലീസ് കണ്ടെ ടുത്തു. സോമര്‍സെറ്റ് പോലീസാണ് നടപടി എടുത്തത്.കഴിഞ്ഞ ഞായറാഴ്ചയും നടന്ന പ്രകടനത്തില്‍ രണ്ടു പോലീസുദ്യോഗ്സ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് പോലീസ് വാഹനം അഗ്നിക്കിരയാവുകയും ചെയ്തിരുന്നു. à´°à´¾à´œàµà´¯à´¤àµà´¤àµ പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലാണ് ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയത്. ഒപ്പം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിലും നിയന്ത്രണം വരുത്തിയിരിക്കുകയാണ്.

Related News