Loading ...

Home International

സായുധസേനാദിനം ചോരയില്‍ കുളിപ്പിച്ച്‌ മ്യാന്‍മര്‍ പട്ടാളം;93 പേരെ വെടിവച്ചു കൊലപ്പെടുത്തി

യാ​​​ങ്കോ​​​ണ്‍: ജ​​​നാ​​​ധി​​​പ​​​ത്യ ​​​പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ കൊ​​​ന്നൊ​​​ടു​​​ക്കി മ്യാ​​​ന്‍​​​മ​​​ര്‍ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ സാ​​​യു​​​ധ​​​സേ​​​നാ​​​ ദി​​​നാ​​​ച​​​ര​​​ണം. ജ​​​ന​​​ങ്ങ​​​ളെ​​​യും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​മെ​​​ന്ന് പ​​​ട്ടാ​​​ള മേ​​​ധാ​​​വി മി​​​ന്‍ ഓം​​​ഗ് ലെ​​​യിം​​​ഗ് വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​ അന്നു​​​ത​​​ന്നെ പ​​​ട്ടാ​​​ള​​​ക്കാ​​​രും പോ​​​ലീ​​​സു​​​കാ​​​രും ചേ​​​ര്‍​​​ന്ന് 90നു ​​​മു​​​ക​​​ളി​​​ല്‍ പേ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു.

ഇ​ന്ന​ല​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല്പ​ത് ഇ​ട​ങ്ങ​ളി​ലാ​യി കു​ട്ടി​ക​ള​ട​ക്കം 93 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി​ട്ടാ​ണു റി​പ്പോ​ര്‍​ട്ട്. à´‡â€‹à´¤àµ‹â€‹à´Ÿàµ† ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​ട്ടി​മ​റി ന​ട​ത്തി അ​ധി​കാ​രം പി​ടി​ച്ച പ​ട്ടാ​ള​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 360നു ​മു​ക​ളി​ലാ​യി.
ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട ദി​​​വ​​​സ​​​വും ഇ​​​ന്ന​​​ലെ​​​യാ​​​ണ്. മാ​​​ര്‍​​​ച്ച്‌ 14ന് 74​​​നും 90നും ​​​ഇ​​​ട​​​യി​​​ല്‍ പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍ മു​​​ന്പു നേ​​​രി​​​ട്ട തി​​​രി​​​ച്ച​​​ടി​​​ക​​​ളി​​​ല്‍​​​നി​​​ന്നു പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്നും വെ​​ടി​​യേ​​ല്‍​​ക്കാ​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും സാ​​​യു​​​ധ​​സേ​​​നാ ദി​​​ന​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പ​​​ട്ടാ​​​ളം വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍ ഇ​​​തു വ​​​ക​​​വ​​​യ്ക്കാ​​​തെ ‍ഇ​​​ന്ന​​​ലെ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി.

ഇ​​​തി​​​നി​​​ടെ, ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണു പ​​​ട്ടാ​​​ളം ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ​​​ട്ടാ​​​ള​​​മേ​​​ധാ​​​വി മിം​​​ഗ് ഓം​​​ഗ് ലെ​​​യിം​​​ഗ് ടി​​​വി​​​യി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ക്കു​​​റി​​​ച്ച്‌ നേ​​​രി​​​ട്ടു പ​​​രാ​​​മ​​​ര്‍​​​ശി​​​ക്കാ​​​തി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം തീ​​​വ്ര​​​വാ​​​ദ​​പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്ഥി​​​ര​​​ത​​​യെ​​​യും സു​​​ര​​​ക്ഷ​​​യെ​​​യും ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് ആ​​രോ​​പി​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തെ​​​ങ്കി​​​ലും അ​​​തെ​​​ന്നാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പ​​​ട്ടാ​​​ള​​​മേ​​​ധാ​​​വി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.
ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നി​ടെ 1945ല്‍ ​ജ​പ്പാ​ന്‍ ന​ട​ത്തി​യ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ചെ​റു​ത്തു​നി​ല്‍​പ്പ് ആ​രം​ഭി​ച്ച​തി​നെ അ​നു​സ്മ​രി​ച്ചാ​ണ് സാ​യു​ധ​സേ​നാ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. പ​ട്ടാ​ള​ക്കാ​രു​ടെ പ​രേ​ഡും ആ​യു​ധ​പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്ന 76-ാമ​ത് ആ​ഘോ​ഷ​ത്തി​ല്‍ റ​ഷ്യ​ന്‍ ഡെ​പ്യൂ​ട്ടി പ്ര​തി​രോ​ധ മ​ന്ത്രി അ​ല​ക്സാ​ണ്ട​ര്‍ ഫോ​ര്‍​മി​ന്‍ മാ​ത്ര​മാ​ണ് വി​ദേ​ശ​പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ത്ത​ത്. റ​ഷ്യ യ​ഥാ​ര്‍​ഥ സു​ഹൃ​ത്താ​ണെ​ന്ന് പ​ട്ടാ​ളമേ​ധാ​വി പ​റ​ഞ്ഞു.

ജ​​​നാ​​​ധി​​​പ​​​ത്യ നേ​​​താ​​​വ് ഓം​​​ഗ് സാ​​​ന്‍ സൂ​​​ചി​​​യു​​​ടെ എ​​​ന്‍​​​എ​​​ല്‍​​​ഡി പാ​​​ര്‍​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വന്‍ വിജ​​​യം നേ​​​ടി​​​യ​​​ത് കൃ​​​ത്രി​​​മ​​​ത്വം കാ​​​ണി​​​ച്ചാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണ് പ​​​ട്ടാ​​​ളം ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​ത്. സൂ​​​ചി​​​യെ​​​യും പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ന്‍ മി​​​ന്‍റ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ​​​യും ത​​​ട​​​വി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

അ​​​മേ​​​രി​​​ക്ക​​​യും യൂ​​​റോ​​​പ്യ​​​ന്‍ ​​​യൂ​​​ണി​​​യ​​​നും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ ഇ​​​ന്ന​​​ല​​​ത്തെ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളെ അ​​​പ​​​ല​​​പി​​​ച്ചു. നി​​​രാ​​​യു​​​ധ​​​രാ​​​യ ജ​​​ന​​​ങ്ങ​​​ളെ സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​ര്‍ കൊ​​​ന്നൊ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് യു​​​എ​​​സ് എം​​​ബ​​​സി പ്ര​​​തി​​​ക​​​രി​​​ച്ചു.

Related News