Loading ...

Home International

കോവിഡിനെ പ്രതിരോധിക്കാന്‍ കഴിവ് കൂടുതല്‍ കുട്ടികള്‍ക്കാണെന്ന് പഠനം

കോവിഡിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ആന്റിബോഡി മുതിര്‍ന്നവരെക്കാള്‍ കുട്ടികളില്‍ കൂടുതലെന്ന് പഠനം.വെയില്‍ കോര്‍ണല്‍ മെഡിസിന്‍ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 32,000 ആന്റിബോഡി പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ 1200 കുട്ടികളിലും 30,000 മുതിര്‍ന്നവരിലും രോഗം വന്നുപോയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരീക്ഷണത്തിലാണ് കുട്ടികളിലെ പ്രതിരോധശേഷി കണ്ടെത്തിയത്. ആന്റിബോഡികളുടെ അളവ് നിര്‍ണയിക്കാന്‍ കൊറോണ പോസിറ്റീവായ 85 കുട്ടികളിലും 3648 മുതിര്‍ന്ന ആളുകളിലും പരിശോധന നടത്തി. പരിശോധനയില്‍ കുട്ടികളുടെ ശരീരത്തില്‍ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആന്റിബോഡികളുടെ അളവ് കൂടുതല്‍ കണ്ടെത്തി.മുതിര്‍ന്ന രോഗികളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ കുട്ടികളില്‍ കൊറോണയുടെ തീവ്രതയിലുള്ള വ്യത്യാസങ്ങള്‍ പ്രായവുമായി ബന്ധപ്പെട്ട രോഗപ്രതിരോധ ശേഷിയുടെ ഫലമായിരിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തി.

Related News