Loading ...

Home International

ജാപ്പനീസ് സമുദ്രാതിര്‍ത്തിയിലേക്ക് ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തര കൊറിയ; നടപടി എടുക്കുമെന്ന് ജപ്പാൻ

ജപ്പാന്റെ സമുദ്രഭാഗത്തേക്ക് നിരോധിത ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി നോര്‍ത്ത് കൊറിയ. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചിരിക്കുന്നത്. അന്താരാഷാട്ര സമൂഹം നിരോധിച്ച മിസൈല്‍ പരീക്ഷിച്ചത് അപലപിക്കുന്നതായി ജപ്പാനും സൗത്ത് കൊറിയയും ഒദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ നോര്‍ത്ത് കൊറിയ ആയുധ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ആദ്യത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്. വലിയ സ്‌ഫോടക ശക്തിയുള്ള ദീര്‍ഘ ദൂര മിസൈലുകളും മുന്‍പും നോര്‍ത്ത് കൊറിയ പരീക്ഷിച്ചിരുന്നു. അതേസമയം മിസൈലിന്റെ അവശിഷ്ടങ്ങളൊന്നും തങ്ങളുടെ സമുദ്ര ഭാഗത്ത് കണ്ടെത്തിയിട്ടില്ലെന്നും ജപ്പാന്‍ വ്യക്തമാക്കി. നിരന്തരം ആയുധ പരീക്ഷണങ്ങള്‍ നടത്തി അയല്‍രാജങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും ആശങ്കയിലാക്കുകയാണ് നോര്‍ത്ത് കൊറിയയെന്ന് യുഎസ് പസഫിക് കമാന്‍ഡ് വ്യക്തമാക്കി.

Related News