Loading ...

Home International

ചൈനക്കെതിരെ ഉപരോധം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ

ലണ്ടന്‍: സിന്‍ജിയാങ്​ പ്രവിശ്യയിലെ മുസ്​ലിം ന്യൂനപക്ഷമായ ഉയ്​ഗൂറുകള്‍ക്കെതിരെ വംശഹത്യ നടത്തുന്ന ചൈനീസ്​ ഭരണകൂടത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ച്‌ പാശ്​ചാത്യ രാജ്യങ്ങള്‍. യൂറോപ്യന്‍ യൂനി​യന്‍, യു.കെ, യു.എസ്​, കാനഡ എന്നിവ സംയുക്​തമായാണ്​ നടപടി സ്വീകരിച്ചത്​. ഇതില്‍ പ്രതിഷേധിച്ച്‌​ യൂറോപ്യന്‍ ഉദ്യോഗസ്​ഥര്‍ക്കെതിരെ ചൈനയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്​. ഉയ്​ഗൂറുകള്‍ക്ക്​ അടിസ്​ഥാന മൗലികാവകാശങ്ങള്‍ വരെ ചൈന നിഷേധിക്കുകയാണെന്ന്​ യു.കെ വിദേശകാര്യ​ സെക്രട്ടറി ഡൊമിനിക്​ റാബ്​ പറഞ്ഞു. 1989ലെ ടിയാനെന്‍മന്‍ സ്​ക്വയര്‍ കുരുതിക്കു ശേഷം ആദ്യമായാണ്​ യൂറോപ്യന്‍ യൂനിയന്‍ ചൈനക്കു മേല്‍ ഉപരോധം ഏര്‍പെടുത്തുന്നത്​.

Related News