Loading ...

Home International

ഇസ്രായേല്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ വീണ്ടും ചോര്‍ത്തി ഹാക്കര്‍മാര്‍

തെല്‍ അവീവ്: ഇസ്രായേലില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെ മുഴുവന്‍ വോട്ടര്‍മാരുടെയും വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. വോട്ടവകാശമുള്ളവരുടെ പേരുകള്‍, ഐ.ഡി നമ്ബര്‍, പോളിങ് ബൂത്ത് അടക്കമുള്ള വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തി പുറത്തുവിട്ടത്.
വോട്ടവകാശമുള്ള 65 ലക്ഷം ഇസ്രായേലികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന 250 മെഗാബൈറ്റ് സ്പ്രെഡ്സ്ഷീറ്റും 60 ലക്ഷം പേരുടെ പേരും മേല്‍വിലാസവും ഐ.ഡി നമ്ബരും മറ്റ് വിവരങ്ങളും ആണ് ചോര്‍ന്നത്. കഴിഞ്ഞ വര്‍ഷവും സമാനരീതിയില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രത്യേക ആപ്ലിക്കേഷനിലെ വിവരങ്ങള്‍ ചോര്‍ന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് വഴിവെച്ചു. രാഷ്ട്രീ‍യപാര്‍ട്ടികള്‍ പ്രത്യേക ആപ്ലിക്കേഷനിലെ വിവരങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെയാണ് ഡാറ്റകള്‍ ചോര്‍ത്തിയതെന്ന് ഹാക്കര്‍മാര്‍ പറയുന്നു. അധികൃതര്‍ ഡേറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നില്ലെന്ന് തെളിഞ്ഞു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ഡേറ്റകള്‍ ചോര്‍ത്തുന്നത് തടയാന്‍ സര്‍ക്കാറിന് സാധിക്കാത്തതെന്നും ഹാക്കര്‍മാര്‍ പറയുന്നു. രണ്ട് വര്‍ഷത്തിനിടെ നാലാമത്തെ പൊതുതെരഞ്ഞെടുപ്പിനെയാണ് ഇസ്രായേല്‍ ജനത അഭിമുഖീകരിക്കുന്നത്. 2019 ഏപ്രില്‍, സെപ്റ്റംബര്‍, 2020 മാര്‍ച്ച്‌ മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന്​ പ്രധാനമന്ത്രി നെതന്യാഹു ത​​​​െന്‍റ രാഷ്​ട്രീയ എതിരാളി ബെന്നി ഗാന്‍റ്​സുമായി ചേര്‍ന്ന്​ സഖ്യസര്‍ക്കാറിന്​ രൂപം നല്‍കുകയായിരുന്നു. ആദ്യത്തെ ഒന്നര വര്‍ഷം നെതന്യാഹുവും തുടര്‍ന്നുള്ള ഒന്നര വര്‍ഷം ബെന്നി ഗാന്‍റ്​സും പ്രധാനമന്ത്രി പദം വഹിക്കാനായിരുന്നു കരാര്‍. ഇത് പ്രകാരം 2021 നവംബറില്‍ ബെന്നി ഗാന്‍റ്​സ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാനിരിക്കെയാണ് സര്‍ക്കാര്‍ നിലംപതിച്ചത്. അഴിമതി കേസുകളില്‍ വിചാരണ​ നേരിടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജീവിത ചെലവ് ക്രമാധീതമായി വര്‍ധിച്ചതിലുള്ള പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്കും പ്രസിഡന്‍റ് റുവെന്‍ റിവ് ലിന്‍റെ വസതിക്കും മുമ്ബില്‍ ജനം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ എത്തിച്ചിരുന്നു.

Related News