Loading ...

Home International

മെക്‌സിക്കോയിൽ ഗുണ്ടാ ആക്രമണത്തിൽ 13 ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: ആസൂത്രിത ഗുണ്ടാ ആക്രമണത്തില്‍ 13 ആഭ്യന്തര മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. വന്‍ ക്രിമിനല്‍ സംഘമാണ് മെക്‌സിക്കോ സിറ്റിയില്‍ ആക്രമണം അഴിച്ചുവിട്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ദൗത്യസംഘത്തിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റേയും മെക്‌സികോ നീതിന്യായ വകുപ്പിന്റേയും ഉന്നത ഉദ്യോഗസ്ഥരും പോലീസ് സേനാംഗങ്ങളും അടങ്ങുന്ന വ്യൂഹമാണ് കൂട്ട ആക്രമണത്തിന് ഇരയായത്. കോട്ടപെക് ഹരിനാസ് മുന്‍സിപ്പാലിറ്റിയിലെ ലയാനോ ഗ്രാന്‍ഡേ മേഖലയിലാണ് ഉദ്യോഗസ്ഥരെ കൂട്ടക്കശാപ്പുചെയത് ക്രിമിനല്‍ സംഘം അഴിഞ്ഞാടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ എട്ടു പേരും നീതിന്യായ വകുപ്പിന്റെ സുരക്ഷാ സേനാംഗങ്ങളായ അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയവര്‍ വിവിധ വാഹനങ്ങളിലായി ഉടന്‍ രക്ഷപെടുക യായിരുന്നു. മെക്‌സിക്കോയുടെ സൈന്യത്തിന് അക്രമികളെ കണ്ടെത്താന്‍ പ്രത്യേക ചുമതല നല്‍കിയിരിക്കുകയാണ്. കര,നാവിക,വ്യോമസേനയിലെ കമാന്റോകള്‍ക്കാണ് ചുമതല. ആക്രമണം വന്‍ ആസൂത്രണത്തിന്റെ ഭാഗമാണെന്നും അല്‍മോലായ എന്ന മറ്റൊരു പ്രദേശത്തും പോലീസുദ്യോഗസ്ഥരായ നാലു പേര്‍ ഇന്നലെ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.`

Related News