Loading ...

Home peace

സിറിയയിലെ ആക്രമണത്തെ വിമർശിച്ച്​ മാർപാപ്പയുടെ ഇൗസ്​റ്റർ സന്ദേശം

വത്തിക്കാൻ സിറ്റി: സിറിയയിലെ ഉപരോധ ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞു പോകുന്നവർക്കുനേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇൗസ്റ്റർ ദിന സന്ദേശത്തിലായിരുന്നു സെൻറ്പീറ്റേഴ്സ് ബർഗ് ചത്വരത്തിലെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി പാപ്പയുടെ വിമർശനം.  à´…ഭയാർഥികൾക്കുനേരെ നടന്ന ഹീനമായ ആക്രമണമാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തിടെ അഭയാർഥികൾക്കുനേരെ നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. സംഭവത്തിൽ 100ലേറെ പേരുടെ ജീവൻ പൊലിഞ്ഞു. യുദ്ധംകൊണ്ടു പൊറുതിമുട്ടിയ സിറിയയിലെ ജനങ്ങളുടെ കണ്ണീെരാപ്പാനും മാർപാപ്പ ആഹ്വാനംചെയ്തു. à´•àµàµ¼à´¬à´¾à´¨à´•àµà´•àµ പതിനായിരങ്ങളാണ് എത്തിച്ചേർന്നത്.

Related News