Loading ...

Home International

യമന്‍ പ്രക്ഷോഭം;പ്രസിഡന്‍റിന്‍റെ കൊട്ടാരം കൈയേറി പ്രതിഷേധം

സന്‍ആ: ആഭ്യന്തര യുദ്ധവും വിദേശ ഇടപെടലും സാധാരണക്കാരന്‍റെ ജീവിതം തീരാദുരിതത്തിലാക്കിയ യെമനില്‍ തെരുവിലിറങ്ങിയ ​ജനം പ്രസിഡന്‍റിന്‍റെ കൊട്ടാരം വളഞ്ഞു. ഏദനില്‍ മആഷിഖ്​ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമാണ്​ പ്രക്ഷോഭകര്‍ കൈയേറിയത്​. അവശ്യ സേവനങ്ങളും ജീവിത സാഹചര്യങ്ങളും സാധാരണ നിലയിലേക്ക്​ എത്തിക്കണമെന്നാവശ്യപ്പെട്ട്​ നാട്ടുകാര്‍ ഏറെയായി സമരത്തിലാണ്​. യെമന്‍ നാണയം ആഗോള വിപണിയില്‍ കുത്തനെ ഇടിയുന്നത്​ ജീവിതം താറുമാറാക്കുന്നതായും പ്രക്ഷോഭകര്‍ പറയുന്നു.ഒമ്ബതു മാസമായി ശമ്ബളം ലഭിക്കാത്ത സുരക്ഷാ ഉദ്യോഗസ്​ഥരാണ്​ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക്​ പ്രകടനമായി നീങ്ങിയത്​. പ്രധാനമന്ത്രി മഈന്‍ അബ്​ദുല്‍ മലിക്​ ഉള്‍പെടെ ഭരണ നേതാക്കള്‍ കെട്ടിടത്തിനകത്ത്​ കുടുങ്ങിക്കിടക്കുകയാണ്​. ഇവരെ രക്ഷപ്പെടുത്താനും പ്രശ്​നം തണുപ്പിക്കാനും മധ്യസ്​ഥ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related News