Loading ...

Home International

മൊസാംബിക്കില്‍ ഐ.എസ് ഭീകരരുടെ കൊടും ക്രൂരത; അടിമയാക്കിയ കുട്ടികളുടെ തലയറുത്തു

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഐ.എസ് ഭീകരര്‍ എല്ലാ മനുഷ്യത്വവും ലംഘിക്കുന്നതായി അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗം. മൊസാംബിക്കില്‍ നിന്നുള്ള ദാരുണ സംഭവങ്ങളാണ് പുറം ലോകത്ത് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ സഹായങ്ങളെത്തിക്കുന്ന ഏജന്‍സികള്‍ വഴിയാണ് ഐ.എസ് ഭീകരുടെ കണ്ണില്‍ച്ചോരയില്ലാതെ അക്രമങ്ങള്‍ പുറംലോകം അറിയുന്നത്. നിരന്തരം തട്ടിക്കൊണ്ടുപോകുന്നതോടൊപ്പം കുട്ടികളുടെ പോലും തലയറുത്താണ് ഭീകരര്‍ ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിരവധി കുട്ടികളെ രഹസ്യമായി രക്ഷപെടുത്താന്‍ സാധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. കോബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ ഐ.എസ് ഭീകരര്‍ തലയറുത്തുകൊന്നവരില്‍ 11 വയസ്സുള്ള കുട്ടികള്‍വരെയുണ്ടായിരുന്നെന്നാണ് വിവരം. 2017 മുതല്‍ നടക്കുന്ന കൊടുംക്രൂരതയില്‍ 2500 പേര്‍ കൊല്ലപ്പെടുകയും ഏഴുലക്ഷത്തോളം പേര്‍ ഭവനരഹിതരായി സ്വന്തം ഗ്രാമം വിട്ട് ഓടേണ്ടി വന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related News