Loading ...

Home International

മ്യാന്‍മര്‍ പ്രക്ഷോഭം;യാ​ങ്കോ​ണി​ന്‍റെ ആ​റു മേ​ഖ​ല​ക​ളി​ല്‍ സൈ​നി​ക​നി​യ​മം

യാ​​​ങ്കോ​​​ണ്‍: മ്യാ​​​ന്‍​​​മ​​​റി​​​ലെ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭം അ​​​ടി​​​ച്ച​​​മ​​​ര്‍​​​ത്തു​​​ന്ന​​​തി​​​നാ​​​യി സൈ​​​നി​​​ക​​​ഭ​​​ര​​​ണ​​​കൂ​​​ടം നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ക​​​ര്‍​​​ക്ക​​​ശ​​​മാ​​​ക്കു​​​ന്നു. യാ​​​ങ്കോ​​​ണി​​​ലെ ആ​​​റ് ടൗ​​​ണ്‍​​​ഷി​​​പ്പു​​​ക​​​ളി​​​ല്‍ സൈ​​​നി​​​ക​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​ധ്യ​​​മ​​​മാ​​​യ എം​​​ആ​​​ര്‍​​​ടി​​​വി അ​​​റി​​​യി​​​ച്ചു.

നോ​​​ര്‍​​​ത്ത് ഡാ​​​ഗോ​​​ണ്‍, സൗ​​​ത്ത് ഡാ​​​ഗോ​​​ണ്‍, ഡാ​​​ഗോ​​​ണ്‍ സി​​​ക്കാ​​​ന്‍, നോ​​​ര്‍​​​ത്ത് ഒ​​​ക്കാ​​​ലാ​​​പാ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു സൈ​​​നി​​​ക​​​നി​​​യ​​​മം. ഇ​​​തി​​​നു​​​പു​​​റ​​​മേ ഫ്ളിം​​​ഗ്ത​​​യ യാ​​​ര്‍‌, ശ്വേ​​​പി​​​ത എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളും നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലാ​​​ണ്.

രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഞാ​​​യ​​​റാ​​​ഴ്ച 38 പേ​​​രാ​​​ണ് സൈ​​​ന്യ​​​ത്തി​​​ന്‍റെ തോ​​​ക്കി​​​നി​​​ര​​​യാ​​​യ​​​ത്. നി​​​ര​​​വ​​​ധി പേ​​​ര്‍​​​ക്ക് പ​​​രി​​​ക്കേ​​​ല്‍​​​ക്കു​​​ക​​​യും ചെ​​​യ്തു. മൊ​​​ബൈ​​​ല്‍, ഇ​​​ന്‍റ​​​ര്‍​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​രി​​​മി​​​ത​​​മാ​​​യ ബ്രോ​​​ഡ്ബാ​​​ന്‍​​​ഡ് ക​​​ണ​​​ക്ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു​​​മാ​​​ത്രം.

Related News