Loading ...

Home International

2013ല്‍ ​വി​ച്ഛേ​ദി​ച്ച ന​യ​ത​ന്ത്ര​ബ​ന്ധം പു​തു​ക്കാ​നൊ​രു​ങ്ങി ഈജി​പ്​​തും തു​ര്‍​ക്കി​യും

കൈ​​റോ: 2013ല്‍ ​വി​ച്ഛേ​ദി​ച്ച ന​യ​ത​ന്ത്ര​ബ​ന്ധം പു​തു​ക്കാ​നൊ​രു​ങ്ങി ഈ​ജി​പ്​​തും തു​ര്‍​ക്കി​യും. തു​ര്‍​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി മ​വ്​​ലോ​ദ്​ ക​വ്​​സോ​ഗ്​​ലു ആ​ണ്​ വി​വ​രം പ​ങ്കു​വെ​ച്ച​ത്. ഈ​ജി​പ്​​ത്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വെ​ന്നും ന​യ​ത​​ന്ത്ര​ബ​ന്ധം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്ത ഏ​ജ​ന്‍​സി​​യോ​ട്​ പ​റ​ഞ്ഞു.2013ല്‍ ​ഈ​ജി​പ്ഷ്യ​ന്‍ പ്ര​സി​ഡ​ന്‍​റ്​ അ​ബ്​​ദു​ല്‍ ഫ​ത്താ​ഹ് അ​ല്‍​സീ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക അ​ട്ടി​മ​റി​യെ തു​ട​ര്‍​ന്നാ​ണ്​ ഈ​ജി​പ്തും തു​ര്‍​ക്കി​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​ത്. തു​ട​ര്‍​ന്ന്​ ഇ​രു രാ​ജ്യ​ങ്ങ​ളും അം​ബാ​സ​ഡ​ര്‍​മാ​രെ പു​റ​ത്താ​ക്കി​യി​രു​ന്നു.


Related News