Loading ...

Home International

'വേണ്ടി വന്നാല്‍ തിരിച്ചടിക്കും; ഇറാഖില്‍ ആക്രമണത്തിനൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: ഇറാഖില്‍ വീണ്ടും ആക്രമണത്തിന് കോപ്പുകൂട്ടി അമേരിക്ക. ഇറാഖിലെ യു.എസ് എയര്‍ബേസിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നാണ് വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. പെന്റഗണ്‍ ചീഫും പ്രതിരോധ സെക്രട്ടറിയുമായ ലോയ്ഡ് ഓസ്റ്റിനാണ് ഇറാഖിലെ അമേരിക്കന്‍ നിലപാടുകളെ കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിച്ചത്.'ആവശ്യമാണെന്ന് തോന്നിയാല്‍ ഞങ്ങള്‍ തിരിച്ചടിക്കും. അതിന്റെ സമയവും സ്ഥലവുമൊക്കെ ഞങ്ങള്‍ തന്നെയായിരിക്കും തീരുമാനിക്കുക. ഞങ്ങളുടെ ട്രൂപ്പുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ അവകാശവും ഞങ്ങള്‍ക്കുണ്ട്,' ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.യു.എസ് എയര്‍ബേസിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് അമേരിക്ക ഇറാഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. à´‡à´±à´¾à´¨àµâ€ പിന്തുണയുള്ള ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയെതെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related News