Loading ...

Home International

ഒരാഴ്ചയ്ക്കിടെ ഉണ്ടായത് 18000 ഭൂചലനങ്ങള്‍ ; ഭീതിയില്‍ ഐസ്‌ലാന്റ്

റെയ്ക്ജാനീസ് : വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന യൂറോപ്യന്‍ ദ്വീപ് രാജ്യമായ ഐസ്‌ലാന്റ് പ്രകൃതി ദുരന്തത്തിന്റെ ഭീഷണിയില്‍. കഴിഞ്ഞ ഒരാഴ്ചയില്‍ 18000 ത്തോളം ഭൂചലനങ്ങളാണ് പ്രദേശത്തുണ്ടായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് അഗ്നിപര്‍വ്വത വിസ്‌ഫോടനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. തലസ്ഥാന നഗരിയായ റെയ്ക്ജാനീസ് ഉള്‍പ്പെടെ മൗണ്ട് കേയ്ലിര്‍, മൗണ്ട് ഫാഗ്രഡസ്ജാല്‍ എന്നീ അഗ്‌നിപര്‍വതങ്ങളില്‍ വരും ദിവസങ്ങളില്‍ വിസ്‌ഫോടനം നടക്കുമെന്നാണ് സൂചന. നാല് ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഐസ് ലാന്റ് യൂറോപ്പിലെ തന്നെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സ്ഥലമാണ്. എന്നാല്‍ ഏറ്റവുമധികം അഗ്നിപര്‍വ്വത വിസ്‌ഫോടനം നടക്കുന്നതും ഈ പ്രദേശത്താണ്. മുപ്പതിലധികം അഗ്നിപര്‍വ്വതങ്ങളും 600 ഓളം ഹോട്ട് സ്പ്രിംഗുകളും ഇവിടെയുണ്ട്. ബുധനാഴ്ച മാത്രം 2500 ഭൂചലനങ്ങളും വ്യാഴാഴ്ച 800 ഓളം ചലനങ്ങളുമാണ് ഉണ്ടായത്. ഫെബ്രുവരി 24 ന് റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും കൂടുതല്‍. അടുത്ത ദിവസങ്ങളില്‍ അഗ്നിപര്‍വ്വത വിസ്‌ഫോടനം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഐസ് ലാന്റില്‍ വിമാന യാത്രകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Related News