Loading ...

Home International

ചൈനയിലെ രണ്ട്​ പ്രവിശ്യകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ബീജിങ്​: ചൈനയിലെ രണ്ട്​ പ്രവിശ്യകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നി ഇറച്ചി വ്യാപകമായി ഉല്‍പാദിപ്പിക്കുന്ന സിച്ചുവാന്‍, ഹുബെ പ്രവിശ്യകളിലാണ്​ രോഗബാധ കണ്ടെത്തിയതെന്ന്​​ ചൈനയുടെ കാര്‍ഷിക-ഗ്രാമീണ മന്ത്രാലം അറിയിച്ചു.സിച്ചുവാനിലെ അബെയിലും ഹുബെ പ്രവിശ്യയിലെ സിങ്​യാങ്ങിലുമാണ്​ രോഗബാധ സ്ഥിരീകരിച്ചിരിട്ടുള്ളത്​​. സിച്ചുവാനില്‍ രോഗം ബാധിച്ച്‌​ 38 പന്നികള്‍ ചത്തു. ഹുബെയില്‍ അഞ്ചെണ്ണത്തിനാണ്​ ജീവന്‍ നഷ്​ടമായത്​. അനധികൃതമായി എത്തിച്ച പന്നികളില്‍ നിന്നാണ്​ ഹുബെയില്‍ പനി പടര്‍ന്നതെന്നാണ്​ വിവരം.
പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൈന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്​. കഴിഞ്ഞയാഴ്ച യുനാന്‍ പ്രവിശ്യയിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.

Related News