Loading ...

Home International

ആയുധങ്ങളുടെയും യുദ്ധ വിമാനങ്ങളുടെയും നിര്‍മ്മാണം; പാകിസ്താനുമായി സഹകരിക്കാനൊരുങ്ങി തുര്‍ക്കി

അങ്കാറ: ആയുധങ്ങളും യുദ്ധ വിമാനങ്ങളും നിര്‍മ്മിക്കാന്‍ പാകിസ്താനുമായി സഹകരിക്കാനൊരുങ്ങി തുര്‍ക്കി. ഇക്കാര്യം സംബന്ധിച്ച്‌ പാകിസ്താനുമായി തുര്‍ക്കി ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്. തുര്‍ക്കി പ്രതിരോധ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച്‌ പാകിസ്താനുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുന്നത്. ജനുവരി മാസത്തിലാണ് ഇത് സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകള്‍ നടന്നത്. സൈപ്പര്‍ ലോംഗ് റേഞ്ച് മിസൈലുകളും ടിഎഫ് -എക്‌സ് മസൈലുകളും നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നത്. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് തുര്‍ക്കിയുടെ നീക്കം. യു എസ് നിര്‍മ്മിച്ച എഫ് 16 യുദ്ധവിമാനങ്ങളാണ് നിലവില്‍ തുര്‍ക്കി ഉപയോഗിക്കുന്നത്. 240 ല്‍ അധികം എഫ് 16 വിമാനങ്ങള്‍ തുര്‍ക്കി യു എസില്‍ നിന്നും വാങ്ങിയിട്ടുണ്ട്. പാകിസ്താന്‍ മുഖാന്തരം ചൈനയുമായുള്ള പ്രതിരോധ ബന്ധം ശക്തമാക്കാനും തുര്‍ക്കി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related News