Loading ...

Home International

യു.എന്‍ ആണവ മേധാവി ഇറാനില്‍;പ്രതീക്ഷയോടെ ലോകം

തെഹ്​റാന്‍: ആണവപദ്ധതികള്‍ നിരീക്ഷിക്കുന്നതി​െന്‍റ ഭാഗമായി യു.എന്‍ ആണവ നിരീക്ഷണ സമിതി തലവന്‍ റാഫേല്‍ ഗ്രോസി ഉന്നതതല ഉദ്യോഗസ്​ഥരുമായി കൂടിക്കാഴ്​ച നടത്താന്‍ ഇറാനിലെത്തി.രാജ്യത്തെ ആണവനിലയങ്ങളില്‍ യു.എന്‍ സ്​ഥാപിച്ച നിരീക്ഷണ കാമറകള്‍ മാറ്റുമെന്ന്​ ഇറാന്‍ അധികൃതര്‍ ഭീഷണി മുഴക്കിയിരുന്നു. 2015ലെ ആണവകരാര്‍ പുനസ്​ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഇറാന്‍ യു.എസിനും യൂറോപ്പിനും മേല്‍ സമ്മര്‍ദ്ദം ശക്​തമാക്കിയ സാഹചര്യത്തിലാണ്​ ഗ്രോസിയുടെ സന്ദര്‍ശനം. ഇറാന്‍ ആണവപദ്ധതി തലവന്‍അലി അക്​ബര്‍ സലേഹിയുമായി ഗ്രോസി കൂടിക്കാഴ്​ച നടത്തി. അതിനിടെ, പാര്‍ലമെന്‍റില്‍ നിയമം പാസാക്കിയാലുടന്‍ കാമറകള്‍ മാറ്റുമെന്ന്​ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ്​ സരീഫ്​ വ്യക്തമാക്കി. ഇറാന്‍ ജനാധിപത്യ രാജ്യമാണ്​. അതിനാല്‍ പാര്‍ലമെന്‍റ്​ പാസാക്കുന്ന നിയമം പാലിക്കാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം ടെലിവിഷന്‍ അഭിമുഖത്തിനിടെ സൂചിപ്പിച്ചു.

Related News