Loading ...

Home International

പാകിസ്താനില്‍ ഭീകരാക്രമണം; അഞ്ച് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിലുണ്ടായ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടു. തെക്കന്‍ വസിരിസ്താനിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. ഫ്രോണ്ടിയര്‍ ഫോഴ്‌സ് 223 വിംഗിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. വസിരിസ്താനിലെ സാറാ രോഗ്ഹാ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായായിരുന്നു ആക്രമണം. അഞ്ച് സൈനികരും സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെടുകയായിരുന്നുവെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഭീകരര്‍ക്കായുള്ള അന്വേഷണം സൈന്യം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മേഖലയിലെ വീടുകള്‍ പരിശോധിച്ച്‌ വരികയാണെന്ന് സൈനികര്‍ അറിയിച്ചു. അതേസമയം പ്രത്യാക്രമണത്തില്‍ ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ വാദം.

Related News