Loading ...

Home International

ആണവ കരാറിൽ ഇറാനുമായി ചര്‍ച്ച ക്ക് തയ്യാറെന്ന് അമേരിക്ക

ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാദ്ധ്യതകള്‍ കുര്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ചക്കകം രാജ്യങ്ങള്‍ അവരുടെ നിലപാട് മാറ്റം വരുത്തിയില്ലെങ്കില്‍ ആണവ കരാര്‍ വ്യവസ്ഥകള്‍ തങ്ങള്‍ക്ക് ബാധകമായിരിക്കില്ലെന്ന ഇറാന്‍റെ താക്കീതാണ് വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇടയാക്കിയത്. 2015ലെ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ യുഎസ് ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന തീരുമാനം പ്രതീക്ഷ നല്‍കുന്നു. 2018ലായിരുന്നു കരാറില്‍ നിന്നുള്ള ട്രംപിന്‍റെ പിന്‍വാങ്ങല്‍. മാത്രവുമല്ല കടുത്ത ഉപരോധം അമേരിക്ക ഇറാനെതിരെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുതിയ ചര്‍ച്ചകളില്‍ തങ്ങള്‍ക്കും ഇടം വേണമെന്ന ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യം ഇറാന്‍ അംഗീകരിച്ചിട്ടില്ല. ആണവ കരാറിലേക്ക് ഇറാന്‍ തിരിച്ചെത്തണമെന്ന് യു.കെ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.

Related News