Loading ...

Home International

ആണവശേഷി വർധിപ്പിച്ച് ഇസ്രായേല്‍

ടെല്‍ അവീവ്​: അണുവായുധം പറഞ്ഞ്​ ഇറാനുമേല്‍ ഉപരോധത്തിന്​ ലോകം നടപടികള്‍ ശക്​തമാക്കുന്നതിനിടെ സ്വന്തം അണുവായുധ ശേഖരം വികസിപ്പിക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കി ഇ​സ്രായേല്‍. നെഗേവ്​ മരുഭൂമിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഡിമോണ ആണവ നിലയം അതിവേഗം വികസിപ്പിക്കുന്നതിന്റെ  ഉപഗ്രഹ ചിത്രങ്ങള്‍ ഇന്‍റര്‍നാഷനല്‍ പാനല്‍ ഓണ്‍ ഫിസൈല്‍ മെറ്റീരിയല്‍ പുറത്തുവിട്ടു.ഡിമോണ നിലയത്തിന്റെ  നൂറുകണക്കിന്​ മീറ്റര്‍ തെക്കോട്ടും പടി​ഞ്ഞാറു ഭാഗത്തുമാണ്​ വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നത്​. തൊട്ടുചേര്‍ന്ന്​, ഷിമോണ്‍ പെരസിന്റെ  പേരിലുള്ള നെഗേവ്​ ന്യൂക്ലിയര്‍ റിസര്‍ച്ച്‌​ സെന്‍ററിലും വികസനം നടക്കുന്നുണ്ട്​.

2018 അവസാന​ത്തിലോ 2019ലോ ആകാം ഇവിടെ നിര്‍മാണ പ്രവര്‍ത്തനം വീണ്ടും തകൃതിയാക്കിയതെന്നും രണ്ടു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളാണ്​ ഉപഗ്രഹങ്ങള്‍ പകര്‍ത്തിയതെന്നും പ്രിന്‍സ്​ടണ്‍ യൂനിവേഴ്​സിറ്റി ഗവേഷകന്‍ പാവേല്‍ പൊഡ്​വിഗ്​ പറയുന്നു.ഇറാനു മേല്‍ ലോകം ആണവ വിഷയത്തില്‍ സമ്മര്‍ദം ശക്​തമാക്കുമ്പോഴും പതിറ്റാണ്ടുകളായി അണുവായുധം വികസിപ്പിക്കുന്ന രാജ്യമായ ഇസ്​റായേലിനെതിരെ വിമര്‍ശനം പോലും ഉണ്ടാകുന്നില്ലെന്നതാണ്​ കൗതുകം. 90 അണുവായുധങ്ങള്‍ ഇതിനകം ഇസ്​റായേല്‍ വികസിപ്പിച്ചതായി ഫെഡറേഷന്‍ ഓഫ്​ അമേരിക്കന്‍ സയന്‍റിസ്​റ്റ്​സ്​ പറയുന്നു. ഡിമോണയിലെ ഘനജല റിയാക്​ടറില്‍നിന്ന്​ പ്ലൂ​ട്ടോണിയം വികസിപ്പിച്ചാണ്​ ഇവ നിര്‍മിച്ചതെന്നാണ്​ നിഗമനം.

ഇറാനിലെ ആണവ പദ്ധതിയായ നഥാന്‍സിലെ നിലയത്തിന്റെ  പ്രവര്‍ത്തനം തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടർ വൈറസ്​ പരീക്ഷിച്ചത്​ ഡിമോണ നിലയത്തിലാണെന്ന്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.1950കളിലാണ്​ ഡിമോണയില്‍ ഇസ്​​റായേല്‍ നിലയം സ്​ഥാപിക്കുന്നത്​. ഫ്രഞ്ച്​ സര്‍ക്കാറാണ്​ ആവശ്യമായ സഹായം ചെയ്​തത്​. 2,500 ഓളം ഫ്രഞ്ച്​ പൗരന്മാര്‍ à´† ഘട്ടത്തില്‍ ഡിമോണ നിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ്​ കണക്ക്​.പതിറ്റാണ്ടുകള്‍ കഴിഞ്ഞ്​ 80കളിലാണ്​ ഡിമോണ നിലയത്തെ കുറിച്ച വിവരങ്ങള്‍ പുറംലോകത്തെത്തുന്നത്​. ബ്രിട്ടനിലെ സണ്‍ഡെ ടൈംസ്​ ആയിരുന്നു വിവരം പുറത്തുവിട്ടത്​.

Related News