Loading ...

Home International

ജപ്പാനില്‍ ശക്തമായ ഭൂചലനം

ഫുകുഷിമ : വടക്കു കിഴക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം . 150​ലേറെ പേര്‍ക്ക്​ പരിക്കേറ്റു.​ റിക്​ടര്‍ സ്​കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ അനുഭവപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ​ ക്യോഡോയെ ഉദ്ധരിച്ച്‌​ സ്​പുട്​നിക് റിപ്പോര്‍ട്ട്​ ചെയ്​തു. ചിബ, കനഗാവ, സെയ്​താമ , ഫുകുഷിമ, മിയാഗി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി പേര്‍ക്ക്​ പരിക്കേറ്റതായി റി​​പ്പോര്‍ട്ടുകളുണ്ട് . രാജ്യ തലസ്ഥാനമായ ടോക്യോ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടു. അതേ സമയം ആര്‍ക്കും ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടി​ല്ലെന്നും പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു. വരും ആഴ്​ചകളില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നല്‍കി. ശക്തമായ ഭൂചലനമാണെങ്കിലും സുനാമി മുന്നറിയിപ്പില്ല. ഭൂചലനത്തെ തുടര്‍ന്ന്​ വൈദ്യുതി, ജല വിതരണം വിച്ഛേദിക്കുകയും വൈദ്യുതി ട്രെയിനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്​തു. കഴിഞ്ഞ ദിവസവും ജപ്പാനില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്​ടര്‍ സ്​കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയിരുന്നു.

Related News