Loading ...

Home International

അര്‍ജന്റീന മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം അന്തരിച്ചു

ബ്യൂനസ്‌ഐറിസ്: അര്‍ജന്റീന മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം (90) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അര്‍ജന്റീനയെ നവയുഗത്തിലേക്കു നയിച്ച നേതാവ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.കാര്‍ലോസി​‍െന്‍റ വിയോഗ വിവരം പ്രസിഡന്‍റ്​ ആല്‍ബര്‍​ട്ടോ ഫെര്‍ണാണ്ടസാണ്​ ട്വിറ്ററി​ലൂടെ പുറത്തുവിട്ടത്​. സ്വകാര്യവല്‍ക്കരണവും പുതിയ സാമ്ബത്തികപരിഷ്‌കാരങ്ങളും വഴി രാജ്യാന്തരവിപണിയുടെ കയ്യടി നേടിയെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ സാമ്ബത്തികത്തകര്‍ച്ചയിലേക്കു നയിച്ചു എന്ന പഴികേട്ടു. പിന്നീട് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ മെനം 2007ല്‍ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Related News