Loading ...

Home International

ബലൂചിസ്താനില്‍ വീണ്ടും പാക് ആക്രമണം; പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു

ബലൂചിസ്താന്‍ : ബലൂചിസ്താനില്‍ വീണ്ടും പാക് സൈന്യത്തിന്റെ ആക്രമണം. രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. സ്ത്രീകളെയും കുട്ടികളേയും തട്ടിക്കൊണ്ടു പോയതായാണ് റിപ്പോര്‍ട്ട്. കൊഹിസ്താന്‍ മാരിയിലെ ആളുകള്‍ക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ബലൂച് റിപ്പബ്ലിക് പാര്‍ട്ടി വക്താവ് ഷേര്‍ മുഹമ്മദ് ബുഗ്ട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പാക് സൈന്യത്തിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ചാണ് സൈന്യം ആക്രമണം നടത്തിയത്. നിരവധി സ്്ത്രീകളയും കുട്ടികളേയും തട്ടിക്കൊണ്ടു പോയതായും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ നിരവധി വീഡിയോകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സൈന്യം അലറിവിളിച്ച്‌ വെടിയുതിര്‍ക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രദേശവാസികളെ സൈന്യം മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. ഇതാടെ സൈന്യത്തിന്റെ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ പ്രതിഷേധവുമായി നിരവധി ആളുകളും രംഗത്തെത്തി. പാക് അധീന കശ്മീരിലും ബലൂചുസ്താനിലും പാക് സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുന്നതിനെതിരെ ഇന്ത്യ ഐക്യരാഷ്ട്രസഭയിലും ആശങ്ക അറിയിച്ചിരുന്നു. പാകിസ്താനെ വിമര്‍ശിച്ച്‌ ലോകരാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

Related News