Loading ...

Home International

ലോകവ്യാപാര സംഘടനയുടെ തലപ്പത്ത് ആദ്യ ആഫ്രിക്കൻ വംശജ

ലണ്ടന്‍: ആഗോള വ്യാപാര രംഗത്തെ നിയന്ത്രിക്കാന്‍ ഇനി ആഫ്രിക്കന്‍ വംശജയായ വനിത. നൈജീരിയില്‍ നിന്നുള്ള നഗോസി ഒകോന്‍ജോ ഇവേലയെയാണ് ഡബ്ലു.à´Ÿà´¿.ഒയുടെ പുതിയ ഡയറക്ടര്‍ ജനറല്‍ ചുമതലയില്‍ നിയമിച്ചത്. ദക്ഷിണ കൊറിയയുടെ പ്രതിനിധി പിന്മാറിയതോടെയാണ് വോട്ടെടുപ്പില്ലാതെ നഗോസി തെരഞ്ഞെടുക്കപ്പെട്ടത്. ലോകാരോഗ്യസംഘടനയുടെ തലപ്പത്തേക്ക് ഒരു വനിത കടന്നുവരുന്നത് ആദ്യമായിട്ടാണ്. സെഷനിലുടനീളം ഇന്ത്യയുടെ ശക്തമായ പിന്തുണയാണ് നൈജീരിയന്‍ പ്രതിനിധിക്ക് കരുത്തായത്.കഴിഞ്ഞ നവംബറില്‍ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് അമേരിക്ക ലോക വ്യാപാര സംഘടനാ നടപടികള്‍ എതിര്‍ത്തിരുന്നു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തെക്കന്‍ കൊറിയയുടെ പ്രതിനിധിയായ യോ മിംഗ് ഹീ പിന്മാറിയതോടെയാണ് നഗോസി ജയിച്ചത്. à´²àµ‹à´•à´¬à´¾à´™àµà´•àµ ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വനിതയാണ് നഗോസി.

Related News