Loading ...

Home International

പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തീവ്രവാദികള്‍ തടവിലാക്കിയ സൈനികരെ മോചിപ്പിച്ച്‌ ഇറാന്‍

ടെഹ്റാന്‍: പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തടവില്‍ കഴിഞ്ഞിരുന്ന സൈനികരെ മോചിപ്പിച്ച്‌ ഇറാന്‍. വഹാബി തീവ്രവാദികളുടെ തടവിലായിരുന്നു സൈനികര്‍ .രണ്ട് അതിര്‍ത്തി സേനാംഗങ്ങളെ രഹസ്യ നീക്കത്തിലൂടെ മോചിപ്പിച്ചതായി ഇറാന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി .ചൊവ്വാഴ്ച രാത്രിയായിരുന്നു ഇറാന്റെ സൈനിക നടപടി. രണ്ടര കൊല്ലത്തിലേറെയായി തീവ്രവാദികളുടെ തടവില്‍ കഴിയുന്ന സേനാംഗങ്ങളെ രക്ഷപ്പെടുത്താന്‍ ഇറാന്റെ സായുധ സേനാവിഭാഗമായ ഐ.ആര്‍.ജി.സി (ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്) സംഘമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി മുന്നോട്ട് പോയത് . രക്ഷപ്പെടുത്തിയ രണ്ട് സൈനികരേയും ഇറാനിലേക്കെത്തിച്ചു. പാകിസ്താനിലെ വഹാബി തീവ്രവാദ ഗ്രൂപ്പായ ജെയ്ഷ് ഉല്‍ അദില്‍ 2018 ഒക്ടോബര്‍ 16നാണ് ഇറാന്റെ 12 ഐ.ആര്‍.ജി.സി സേനാംഗങ്ങളെ തട്ടിക്കൊണ്ടുപോയത്.പാകിസ്താനും ഇറാനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ നിന്നാണ് സൈനികരെ തടവിലാക്കിയിരുന്നത്.

Related News