Loading ...

Home International

ഗ്രേ​റ്റ തു​ന്‍​ബ​ര്‍​ഗി​നെ​തി​രെ കേ​സെ​ടു​ത്ത് ഡ​ല്‍​ഹി പോ​ലീ​സ്; നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് ഗ്രേ​റ്റ

ന്യൂ​ഡ​ല്‍​ഹി: സ്വീ​ഡി​ഷ് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രേ​റ്റ തു​ന്‍​ബ​ര്‍​ഗി​നെ​തി​രെ ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ സെ​ല്ലാ​ണ് കേ​സെ​ടു​ത്ത​ത്. ഡ​ല്‍​ഹി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്വീ​റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

അ​തേ​സ​മ​യം, ത​ന്‍റെ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് ഗ്രേ​റ്റ വ്യ​ക്ത​മാ​ക്കി. താ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം ത​ന്നെ​യാ​ണെ​ന്നും വെ​റു​പ്പും ഭീ​ഷ​ണി​യും കൊ​ണ്ട് നി​ല​പാ​ട് മാ​റ്റാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ഗ്രേ​റ്റ അ​റി​യി​ച്ചു. കൂ​ടാ​തെ ക​ര്‍​ഷ​ക​ര്‍​ക്ക് പി​ന്തു​ണ അ​റി​യി​ച്ച്‌ ഗ്രേ​റ്റ വീ​ണ്ടും ട്വീ​റ്റ് ചെ​യ്തു.

Related News