Loading ...

Home International

റിഹാനക്ക്​ പിന്നാലെ കര്‍ഷക സമരത്തിന്​ പിന്തുണയുമായി ഗ്രെറ്റ തുന്‍ബര്‍ഗും

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബര്‍ഗ്. 'ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢം പ്രഖ്യാപിക്കുന്നു.' ഹാഷ്ടാഗോടെ ഗ്രെറ്റ പങ്കുവെച്ച ട്വീറ്റ് കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാന്‍ കാരണമാകും. കര്‍ഷകരും പോലീസുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ താല്‍ക്കാലികമായി ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു എന്ന സി.എന്‍.എന്‍. വാര്‍ത്ത ട്വീറ്റു ചെയ്തായിരുന്നു ഗ്രെറ്റയുടെ പ്രതികരണം. പോപ് ഗായിക റിഹാനക്കു പിന്നാലെയാണ് കര്‍ഷക സമരത്തെ പിന്തുണച്ച്‌ ഗ്രെറ്റയും രംഗത്തുവന്നത്. ഇതിനോടകംതന്നെ നിരവധി ആളുകളാണ് ഗ്രെറ്റക്ക് പിന്തുണയുമായി രംഗത്തുവന്നത്.

സി.എന്‍.എന്‍. തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുതന്നെയായിരുന്നു പോപ് ഗായിക റിഹാനയും കര്‍ഷകരെ പിന്തുണച്ചത്. എന്തുകൊണ്ട് ഇതേക്കുറിച്ച്‌ സംസാരിക്കുന്നില്ല എന്നാണ് റിഹാന ചോദിക്കുന്നത്. എന്നാല്‍ ഇതില്‍ പ്രകോപിതയായി ബോളീവുഡ് സിനിമാ താരം കങ്കണ റിഹാനയെ പരിഹസിച്ച്‌ രംഗത്തെത്തിയിരുന്നു. 'ആരും ഇതേക്കുറിച്ച്‌ സംസാരിക്കുന്നില്ല. കാരണം അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ്. അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു. തുവഴി മുറിപ്പെട്ട, ദുര്‍ബ്ബലമായ രാജ്യെത്ത ചൈനക്ക് കീഴടക്കി ചൈനീസ് കോളനികളുണ്ടാക്കാം, അമേരിക്കയെപ്പോലെ. ഇരിക്കൂ വിഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല' ഇതായിരുന്നു റിഹാനയുടെ ട്വീറ്റിനെതിരെ കങ്കണ പ്രതികരിച്ചത്.


Related News