Loading ...

Home International

നെതർലൻഡ്​സിൽ മാ​ർ​ക്​ റു​​െ​ട്ട​ വീണ്ടും അധികാരത്തിലേക്ക്​

ആം​സ്​​റ്റ​ർ​ഡാം: നെ​ത​ർ​ല​ൻ​ഡ്​​സ്​  പാ​ർ​ല​െ​മ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  തീ​വ്ര​വ​ല​തു​പ​ക്ഷ ഫ്രീ​ഡം പാ​ർ​ട്ടി​യു​ടെ  ഗീ​ർ​ട്​ വി​ൽ​ഡേ​ഴ്​​സി​നെ  പ​രാ​ജ​യ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്​  റു​െ​ട്ട​ക്ക്​ അ​നാ​യാ​സ ജ​യം. 93 ശ​ത​മാ​നം  വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ റു​െ​ട്ട​യു​ടെ ലി​ബ​റ​ൽ പാ​ർ​ട്ടി (പീ​പ്​​ൾ​സ്​  പാ​ർ​ട്ടി ഫോ​ർ ഫ്രീ​ഡം ആ​ൻ​ഡ്​  ഡെ​മോ​ക്ര​സി) 33  സീ​റ്റു​ക​ൾ​നേ​ടി. ഫ്രീ​ഡം പാ​ർ​ട്ടി  20 സീ​റ്റു​മാ​യി ര​ണ്ടാ​മ​തെ​ത്തി. ക്രി​സ്​​ത്യ​ൻ  ഡെ​മോ​ക്രാ​റ്റി​ക്​ അ​പ്പീ​ൽ പാ​ർ​ട്ടി  മൂ​ന്നാ​മ​തെ​ത്തി.
 à´•àµâ€‹à´Ÿà´¿â€‹àµ‡â€‹à´¯â€‹à´±àµà´± ^മു​സ്​​ലിം  വി​രു​ദ്ധ​ത​ പുലർത്തുന്ന  വി​ൽ​ഡേ​ഴ്​​സി​ന്​ കനത്ത തിരിച്ചടിയാണ്​ ​റുെ​ട്ട​യു​ടെ  വി​ജ​യം. തി​ക​ഞ്ഞ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ  വി​രു​ദ്ധ​ത പു​ല​ർ​ത്തു​ന്ന​യാ​ളും കൂ​ടി​യാ​ണ്​  ഗീ​ർ​ട്​. അ​തി​നാ​ൽ, ആ​ശ​ങ്ക​യോ​ടെ​യാ​ണ്​  à´‡.​യു ഡ​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പി​െ​ന  ഉ​റ്റു​നോ​ക്കി​യ​ത്​. വി​ജ​യ​ത്തി​ൽ അ​വ​ർ റു​ െ​ട്ട​യെ അ​ഭി​ന​ന്ദി​ച്ചു.   തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രാ​യ വി​ജ​യ​മാ​ണി​ െത​ന്ന്​ à´‡.​യു ക​മീ​ഷ​ണ​ർ ജീ​ൻ ക്ലൗ​ഡ്​  ജ​ങ്ക​ർ വി​ല​യി​രു​ത്തി.
തീ​വ്ര​വ​ല​തു​പ​ക്ഷ  പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച ത​ട​ഞ്ഞ​തി​ന്​  ഫ്ര​ഞ്ച്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ജീ​ൻ മാ​ർ​ക്​ ​ െഎ​റാ​ൾ​ട്ടും റു​െ​ട്ട​യെ അ​നു​മോ​ദി​ച്ചു.  ബ്രെ​ക്​​സി​റ്റി​നും  അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നും​ശേ​ഷം  ഉ​ദ​യം​ചെ​യ്​​ത പോ​പ്പു​ലി​സ​ത്തെ ജ​നം  ത​ള്ളി​ക്ക​ള​ഞ്ഞു​വെ​ന്ന്​ റു​െ​ട്ട വി​ജ​യ​ത്തി​നു​ശേ​ഷം ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന  ചെ​യ്യ​വെ പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത നാ​ലു  വ​ർ​ഷ​ത്തേ​ക്ക്​ സു​സ്​​ഥി​ര സ​ർ​ക്കാ​ർ  കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു.യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​മെ​ന്നും  ഖു​ർ​ആ​ൻ നി​രോ​ധി​ക്കു​മെ​ന്നും മു​സ്​​ലിം  കു​ടി​േ​യ​റ്റ​ക്കാ​രെ പൂ​ർ​ണ​മാ​യി  നി​രോ​ധി​ക്കു​മെ​ന്നും മ​സ്​​ജി​ദു​ക​ൾ  അ​ട​ച്ചു​പൂ​ട്ടു​മെ​ന്നു​മാ​യി​രു​ന്നു ഗീ​ർ​ട്​  വി​ൽ​ഡേ​ഴ്​​സി​െൻറ തെ​ര​ഞ്ഞെ​ടു​പ്പു  വാ​ഗ്​​ദാ​ന​ങ്ങ​ൾ. 2012ൽ 15​സീ​റ്റു​ക​ൾ  നേ​ടി​യി​ട​ത്ത്​ ഇ​ക്കു​റി വി​ൽ​ഡേ​ഴ്​​സി​െൻറ  പാ​ർ​ട്ടി 20 സീ​റ്റു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്​. 150  അം​ഗ പാ​ർ​ല​മെൻറി​ലേ​ക്കാ​ണ്​​  തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്​. 28 പാ​ർ​ട്ടി​ക​ൾ  മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. 1.2 കോ​ടി  വോ​ട്ട​ർ​മാ​രാ​യി​രു​ന്നു  വി​ധി​നി​ർ​ണ​യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്​​.  സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ 76  സീ​റ്റു​ക​ൾ​വേ​ണം. മൂ​ന്നാം ത​വ​ണ​യാ​ണ്​  റു​െ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യാ​യി  തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്​. ആ​ർ​ക്കും  കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ  സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണം  വൈ​കി​യേ​ക്കും.  യൂ​റോ​പ്പ്​ ആശങ്കയോടെ വീക്ഷിക്കുന്ന  ഫ്രഞ്ച്​ തെരഞ്ഞെടുപ്പ്​ അടുത്തമാസം  നടക്കും. ജർമനിയും തെരഞ്ഞെടുപ്പ്​ ചൂടിലാണ്​.ബ്രെ​ക്​​സി​റ്റി​നു ശേ​ഷ​ം കൃ​ത്രി​മ ജ​ന​പ്രീ​തി​ക്ക്​ അ​ന്ത്യം​കു​റി​ച്ച വി​ജ​യം
ആം​സ്​​റ്റ​ർ​ഡാം: യൂ​റോ​പ്പി​ൽ ബ്രെ​ക്​​സി​റ്റി​നു ശേ​ഷം ഉ​ദ​യം​കൊ​ണ്ട കൃ​ത്രി​മ ജ​ന​പ്രീ​തി​ക്ക്​ അ​ന്ത്യം​കു​റി​ക്കു​ന്ന​താ​യി നെ​ത​ർ​ല​ൻ​ഡ്​​സ്​ പാ​ർ​ല​െ​മ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷം ആ​സ്​​ട്രേ​ലി​യ​യി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക്കെ​തി​രെ​യാ​ണ്​ വി​ധി​യെ​ഴു​തി​യ​ത്​.
അ​തേ​സ​മ​യം, ബ്രെ​ക്​​സി​റ്റ്​ വ​ലി​യൊ​രു പ്ര​ചോ​ദ​ന​മാ​യാ​ണ്​ ​ഫ്രാ​ൻ​സി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യു​ടെ മ​രീ​ൻ ലീ​പെ​ൻ കാ​ണു​ന്ന​ത്​. ഫ്ര​ഞ്ച്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ധ്യ​മ​ങ്ങ​ൾ ഏ​റെ വി​ജ​യ​സാ​ധ്യ​ത ക​ൽ​പി​ക്കു​ന്ന​തും ലീ​പെ​ന്നി​നാ​ണ്​. അ​തേ​സ​മ​യം, ബ്രെ​ക്​​സി​റ്റ്​ ലീ​പെ​ന്നി​െൻറ ജ​ന​പ്രീ​തി  വ​ർ​ധി​പ്പി​ച്ച​താ​യു​ള്ള കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​മി​ല്ല. അ​ന്തി​മ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കി​ല്ലെ​ങ്കി​ലും പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ര​ണ്ടാം​ഘ​ട്ട​ത്തി​േ​ല​ക്ക്​ ഒ​രു​പ​ക്ഷേ, ലീ​പെ​ൻ ക​ട​ന്നു​കൂ​ടി​യേ​ക്കാം.

Related News