Loading ...

Home International

ഭോപ്പാലിൽ നഗരം വൃത്തിയാക്കാന്‍ നിരാലംബരെ നഗരാതിര്‍ത്തിയില്‍ തള്ളി അധികൃതര്‍

ഭോപ്പാല്‍: നഗരം വൃത്തിയായി നിലനിര്‍ത്തുന്നതിന് അധികൃതര്‍ നിരാലംബരെ നഗരാതിര്‍ത്തിയില്‍ ഉപേക്ഷിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷവും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള  നഗരത്തിനുള്ള പുരാസ്‌കാരം സ്വന്തമാക്കിയ ഇന്‍ഡോറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. തെരുവില്‍ അന്തിയുറങ്ങുന്ന പത്തോളം വയോധികരെ ച്രക്കില്‍ കയറ്റി നഗര പ്രാന്തത്തില്‍ കൊണ്ടുപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി നേടിയ മികവിന്റ പുരസ്‌കാരം നിലനിര്‍ത്താനുള്ള ശ്രമമായിരുന്നു ഇത്. എന്നാല്‍ ഇത്തവണ അധികൃതര്‍ നാട്ടുകാരുടെ പിടിയിലായി. തെരുവോരത്ത് അന്തിയുറങ്ങുന്ന വയോധികരെ അതിര്‍ത്തിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ ഇടപെട്ടു. തുടര്‍ന്നുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവരെ തിരികെ കൊണ്ടുപോയി. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇതിനു കൂട്ടുനിന്ന ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.

Related News